മികച്ച ഇന്ത്യന്‍ സിനിമകള്‍ കാണാനാകുന്നത് ആവേശകരം; ജാക്വസ് കോമറ്റ്

മികച്ച ഇന്ത്യന്‍ സിനിമകള്‍ കാണാനാവുന്നത് തനിക്ക് ആവേശകരമായ അനുഭവമാണെന്ന് ഇരുപത്തിയാറാമത് രാജ്യാന്തര മേളയുടെ ജൂറി അംഗം ജാക്വസ് കോമറ്റ്. രാജ്യാന്തര നിലവാരമുള്ള ഇന്ത്യന്‍ സിനിമകള്‍ പരിചയപ്പെടാനാവുന്നു എന്നത് മത്സര ചിത്രങ്ങളുടെ ജൂറിയെന്ന നിലയില്‍ ആവേശം നല്‍കുന്നതാണെന്ന് കോമറ്റ് പറഞ്ഞു.
ഐഎഫ്എഫ്‌കെ മീഡിയ സെല്ലിനനുവദിച്ച ഓണ്‍ലൈന്‍ അഭിമുഖത്തിലാണ് കോമെറ്റിന്റെ വാക്കുകള്‍. മേളയില്‍ നേരിട്ട് പങ്കെടുക്കാന്‍ കഴിയാത്തതില്‍ നിരാശയുണ്ടെന്നും അദ്ദേഹം പറഞ്ഞു. സൂം പ്ലാറ്റ് ഫോമിലൂടെയാണ് മത്സരചിത്രങ്ങള്‍ കാണുകയും വിലയിരുത്തുകയും ചെയ്യുന്നത്.
Read Also : കൂഴങ്കല്‍, മിറാക്കിള്‍, ദി റേപ്പിസ്റ്റ്…അതിജീവിതമാരുടെ പോരാട്ടങ്ങള്‍ പറഞ്ഞ് ഐഎഫ്എഫ്‌കെ രണ്ടാംദിനം
നിലവില്‍ വര്‍ക് അറ്റ് ഹോം എന്ന നിലയില്‍ ഒരു ജോര്‍ജിയന്‍ ചിത്രത്തിന്റെ എഡിറ്റിംഗ് ജോലികളിലാണെന്നും ജൂറി ചുമതല കഴിഞ്ഞാല്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ പുതിയ ചിത്രത്തിന്റെ വര്‍ക്കുകള്‍ക്കായി ചിലിയിലേക്ക് പോകാനിരിക്കുകയാണെന്നും ജാക്വസ് കോമെറ്റ് പറഞ്ഞു.
Story Highlights: jacques comets, iffk 2022
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here