ബംഗാൾ ഉൾകടലിൽ ‘അസാനി’ ചുഴലിക്കാറ്റ് മുന്നറിയിപ്പ്

ബംഗാൾ ഉൾകടലിൽ ‘അസാനി’ ചുഴലിക്കാറ്റ് മുന്നറിയിപ്പ്. തെക്ക് കിഴക്കൻ ബംഗാൾ ഉൾകടലിൽ നിലനിന്നിരുന്ന ന്യുനമർദ്ദം ഇന്ന് രാവിലെ 5.30 ഓടെ തെക്കൻ ആൻഡാമാൻ കടലിൽ തീവ്രന്യുന മർദ്ദമായി ശക്തിപ്രാപിച്ചു. ( asani cyclone alert in bay of bengal )
കാർ നിക്കോബർ ദ്വീപിൽ നിന്ന് 80 കി.മി വടക്ക് വടക്ക് പടിഞ്ഞാറും പോർട്ട്ബ്ലയറിൽ നിന്ന് 210 കി.മി തെക്ക് തെക്ക് പടിഞ്ഞാറും സ്ഥിതി ചെയ്യുന്ന തീവ്രന്യുന മർദ്ദം അടുത്ത 24 മണിക്കൂറിനുള്ളിൽ അതിതീവ്ര ന്യുന മർദ്ദമായും തുടർന്നുള്ള 24 മണിക്കൂറിനുള്ളിൽ ഈ വർഷത്തെ ആദ്യ ചുഴലിക്കാറ്റായും ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് നൽകുന്ന മുന്നറിയിപ്പ്.
അതിതീവ്ര ന്യൂനമർദം ചുഴലിക്കാറ്റായി മാറിയാൽ ശ്രീലങ്ക നിർദ്ദേശിച്ച അസാനി എന്ന പേരിലാകും ഇത് അറിയപ്പെടുക.
Read Also : അസാനി ചുഴലിക്കാറ്റ്; കേരളത്തിൽ വേനൽ മഴ തുടരും
ന്യൂനമർദത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിൽ അടുത്ത 5 ദിവസം ഒറ്റപ്പെട്ട മഴ തുടരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.
Story Highlights: asani cyclone alert in bay of bengal
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here