കറുവപ്പട്ട ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാലുള്ള ആരോഗ്യ ഗുണങ്ങൾ

ഒരു പ്രധാനപ്പെട്ട സുഗന്ധവ്യഞ്ജനമാണ് കറുവപ്പട്ട. ആരോഗ്യത്തിനും സൗന്ദര്യത്തിനുമെല്ലാം കറുവപ്പട്ട ഏറെ ഗുണകരമാണ്. ഉപാപചയ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ശരീരഭാരം നിയന്ത്രിക്കാനും കറുവപ്പട്ട പല രീതിയിൽ ഉപയോഗിക്കാം. ഭക്ഷണത്തിൽ കറുവപ്പട്ട ഉൾപ്പെടുത്തിയാലുള്ള ചില ആരോഗ്യഗുണങ്ങളെ കുറിച്ചറിയാം…
ഒന്ന്
കറുവപ്പട്ടയ്ക്ക് ആന്റിഓക്‌സിഡന്റ്, ആന്റി ഡയബറ്റിക്, ആന്റി ബാക്ടീരിയൽ ഗുണങ്ങളുണ്ടെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. രക്തപ്രവാഹത്തെ ബാധിക്കുന്ന ഒരു തരം കാൻഡിഡയ്‌ക്കെതിരെ കറുവപ്പട്ട എണ്ണ ഫലപ്രദമാണെന്ന് 2016 ലെ ലബോറട്ടറി പഠനം കണ്ടെത്തി. ഇതിന്റെ ആന്റിമൈക്രോബയൽ ഗുണങ്ങളായിരിക്കാം ഇതിന് കാരണം.
രണ്ട്
ആർത്തവചക്രത്തെ നിയന്ത്രിക്കാനും കറുവപ്പട്ട സഹായിക്കും. രക്തയോട്ടം നിയന്ത്രിക്കാനും കറുവപ്പട്ട സഹായിക്കുന്നു. ഇത് ആർത്തവ വേദനയും മലബന്ധവും ഒഴിവാക്കാൻ കൂടുതൽ ഗുണം ചെയ്യും. പാലിൽ കറുവപ്പട്ട ചേർത്ത് കഴിക്കുന്നത് ആർത്തവം ക്യത്യമാക്കാൻ സഹായിക്കും.
മൂന്ന്
കറുവപ്പട്ട കുടലിലെ കാർബോഹൈഡ്രേറ്റുകളുടെ തകർച്ചയെ മന്ദഗതിയിലാക്കുന്നതിലൂടെയും കുടലിലെ പോഷകങ്ങളുടെ മികച്ച ബാലൻസ് നിലനിർത്തുന്നതിലൂടെയും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കും. കറുവാപ്പട്ടയിലെ സംയുക്തങ്ങൾ ദഹനവ്യവസ്ഥയിലെ വീക്കം കുറയ്ക്കുകയും അതിന്റെ കാര്യക്ഷമത മെച്ചപ്പെടുത്തുകയും ചെയ്യുമെന്ന് കൂടുതൽ ഗവേഷണങ്ങൾ തെളിയിച്ചിട്ടുണ്ട്. കറുവപ്പട്ട ഉൾപ്പെടെയുള്ള ചില സുഗന്ധവ്യഞ്ജനങ്ങൾക്ക് പ്രീബയോട്ടിക് ഗുണങ്ങളുണ്ടെന്ന് ബിബി ഗുഡ് ഫുഡ് റിപ്പോർട്ട് ചെയ്യുന്നു.
നാല്
പ്രീ ഡയബറ്റിസ് എന്നറിയപ്പെടുന്ന അവസ്ഥയുള്ളവരിൽ കറുവാപ്പട്ട രക്തത്തിലെ പഞ്ചസാരയുടെ നിയന്ത്രണം മെച്ചപ്പെടുത്തുകയും ടൈപ്പ് 2 പ്രമേഹത്തിലേക്കുള്ള പുരോഗതിയെ മന്ദഗതിയിലാക്കുകയും ചെയ്യുമെന്ന് ബോസ്റ്റണിലെ ജോസ്ലിൻ ഡയബറ്റിസ് സെന്ററിലെ ഡോ ജിയുലിയോ റോമിയോ പറയുന്നു.
അഞ്ച്
ഉയർന്ന എൽഡിഎൽ കൊളസ്ട്രോൾ ഹൃദ്രോഗ സാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നു. രക്തത്തിലെ ട്രൈഗ്ലിസറൈഡിന്റെ അളവും മൊത്തം കൊളസ്ട്രോളിന്റെ അളവും കുറയ്ക്കാൻ കറുവപ്പട്ട സപ്ലിമെന്റേഷൻ സഹായിച്ചതായി 2017 ലെ ഒരു പഠനം കണ്ടെത്തി.
Story Highlights: Health benefits of including cinnamon in the diet
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here