കൊച്ചിയിൽ വീണ്ടും ടാറ്റൂ ആർട്ടിസ്റ്റിനെതിരെ ലൈംഗിക പീഡന പരാതി

കൊച്ചിയിൽ ഒരു ടാറ്റൂ ആർട്ടിസ്റ്റിനെതിരെ കൂടി ലൈംഗിക പീഡന പരാതി. വിവാഹ വാഗ്ദാനം നൽകി ടാറ്റു ആർട്ടിസ്റ്റ് കുൽദീപ് കൃഷ്ണ പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി. ഡീപ് ഇൻക് ടാറ്റൂവിലെ മുൻ ജീവനക്കാരിയാണ് കുൽദീപ് കൃഷ്ണയ്‌ക്കെതിരെ പരാതി നൽകിയത്. ( kochi rape allegation against tattoo artist )
മൂന്നു ലക്ഷത്തോളം രൂപ കുൽദീപ് കൃഷ്ണ തട്ടിയെടുത്തെന്ന് യുവതിയുടെ പരാതിയിൽ പറയുന്നു. സ്വകാര്യ ഫോട്ടോയും വീഡിയോയും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിക്കാരി ആരോപിക്കുന്നു. സംഭവത്തിൽ പാലാരിവട്ടം പൊലീസ് കുൽദീപ് കൃഷ്ണയ്‌ക്കെതിരെ കേസെടുത്തു.
കൊച്ചിയിലെ ‘ഇങ്ക്‌ഫെക്ടഡ്’ എന്ന ടാറ്റു സ്ഥാപിനെത്തിരെ കഴിഞ്ഞ ദിവസം പീഡന പരാതി വന്നിരുന്നു. ടാറ്റൂ ചെയ്യുന്നതിടിനെ യുവതിയോട് മോശമായി പെരുമാറി എന്നതായിരുന്നു കേസ്. ഇതിന് പിന്നാലെ ടാറ്റൂ സ്റ്റുഡിയോ ഉടമ സുജീഷിനെതിരെ പൊലീസ് കെസെടുത്തിരുന്നു. തുടർന്ന് സുജീഷിനെതിരെ കൂടുതൽ പരാതികളുമായി യുവതികൾ രംഗത്തെത്തി. പീഡിപ്പിക്കാൻ ശ്രമിച്ചെന്ന ഫ്രഞ്ച് വനിതയുടെ പരാതിയിൽ സുജീഷിനെതിരെ പൊലീസ് കേസെടുത്തു. ഇതോടെ ഇയാൾക്കെതിരെ ഇതുവരെ രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം ഏഴായി.
ഇതിന് പിന്നാലെ കൊച്ചി നഗരത്തിലെ ടാറ്റൂ സെന്ററുകളിൽ പൊലീസ് പരിശോധന നടത്തിയിരുന്നു. പരിശോധനകളിൽ നിരവധി ക്രമക്കേട് കണ്ടെത്തിയ സാഹചര്യത്തിൽ നടപടികൾ കർശനമാക്കുകയണ് പൊലീസ്.
Story Highlights: kochi rape allegation against tattoo artist
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here