ചിണ്ടന്റെ ഗോളില്‍ കണ്ണീരണിഞ്ഞ് അമ്മ

ഏറെ സമര്‍ദ്ദങ്ങള്‍ക്കൊടുവില്‍ 69-ാം മിനുറ്റില്‍ മലയാളി താരം കെ.പി.രാഹുലിന്റെ ബൂട്ടില്‍ നിന്ന് പിറന്ന ഗോള്‍ മഞ്ഞപ്പടയുടെ ആരാധകര്‍ക്കെന്നല്ല കേരളത്തിന് തന്നെ സമ്മാനിച്ച ആവേശം ചെറുതല്ല. ആഹ്ലാദം അടക്കാനാകെ കൈകളുയര്‍ത്തിയും ആര്‍പ്പു വിളിച്ചുമെല്ലാം ആരാധാകര്‍ ഗോള്‍ ആരാവം മുഴുക്കിയപ്പോള്‍ നിറ കണ്ണുകളോടെയാണ് ചിണ്ടന്റെ അമ്മ മകന്‍ ഗോള്‍ വേട്ട കണ്ടത്. വലക്കുലുക്കിയെത്തിയ രാഹുലിന്റെ നേട്ടത്തില്‍ സന്തോഷം അമ്മയ്ക്ക് അടക്കിപിടിക്കാനായില്ല. ബ്ലാസ്റ്റേഴ്‌സ് ആരാധാകരുടെ ആവേശം പോലെ കണ്ണുനീര്‍ത്തുള്ളികള്‍ അണപ്പൊട്ടി.
ഏറെ നേരത്തെ പ്രാര്‍ത്ഥനയായിരുന്നു രാഹുലിന്റെ ഒരു ഗോള്‍ കാണണമെന്ന് അത് സാധിക്കാനായതില്‍ സന്തോഷമെന്നും അമ്മ പറഞ്ഞു. ആദ്യം പരുക്ക് പറ്റിയപ്പോള്‍ വിഷമമായിരുന്നു. സന്തോഷം കൊണ്ട് കരയുകയാണ്. ഒരു ഗോള്‍ വേണമെന്ന് രാഹുലിനോട് പറഞ്ഞപ്പോള്‍ നോക്കട്ടെ എന്ന് പറഞ്ഞിരുന്നു. അത് നേടാനായെന്നും അമ്മ പറഞ്ഞു.
Story Highlights: The mother shed tears at Chintan’s goal
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here