Advertisement

ഏറ്റവും വിലകൂടിയത് സമയത്തിന്, കെ-റെയിലിനായി കാത്തിരിക്കുന്നു: സർക്കാരിനെ അഭിനന്ദിച്ച് ഒമർ ലുലു

March 21, 2022
2 minutes Read

ദേശീയ പാത 66-ൻ്റെ വികസനത്തിനായി ഭൂമി ഏറ്റെടുത്ത സംസ്ഥാന സർക്കാർ നടപടിയെ അഭിനന്ദിച്ച് സംവിധായകൻ സംവിധായകൻ ഒമർ ലുലു. ദേശീയ പാതയുടെ വികസനത്തിനാവശ്യമായ 1076.64 ഹെക്ടർ ഭൂമിയിൽ 988.09 ഹെക്ടർ ഭൂമിയും ഏറ്റെടുത്തു കഴിഞ്ഞുവെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ഫേസ്ബുക്ക് പോസ്റ്റിന് പിന്നാലെയാണ് ഒമർ ലുലു അഭിനന്ദനമറിയിച്ചത്.

ലോകത്തിലെ ഏറ്റവും വില കൂടിയ സാധനം സമയമാണെന്നായിരുന്നു ഒമർ ലുലു ഫേസ്ബുക്കിൽ കുറിച്ചത്. സർക്കാരിന്റെ കെ റെയിൽ പദ്ധതിക്കായി താൻ കാത്തിരിക്കുകയാണെന്നും ഒമർ പറഞ്ഞു.
പോസ്റ്റിന് കീഴിൽ സർക്കാരിന് അനുകൂലമായും പ്രതികൂലമായും നിരവധി കമന്റുകൾ വന്നിട്ടുണ്ട്. കൂടാതെ കെ റെയിൽ കുറ്റി സംവിധായകന്റെ വീട്ടിലും ഉണ്ടോയെന്നുളള ചോദ്യമാണ് കമന്റ് ബോക്സിൽ നിറയുന്നത്.

Read Also : ചോറ്റാനിക്കര കെ-റെയിൽ സർവേ കല്ല് പിഴുതെടുത്ത് തോട്ടിൽ എറിഞ്ഞു

അസാധ്യമെന്ന് പലരും എഴുതിത്തള്ളിയ സ്വപ്നപദ്ധതിയാണ് ഇതോടെ യാഥാർത്ഥ്യമാകുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. ജനകീയ വികസനത്തിൻ്റെ ബദൽ മാതൃകയായി ദേശീയ പാത-66-ൻ്റെ വികസനം ചരിത്രത്തിൽ അടയാളപ്പെടുത്തും. പദ്ധതി പൂർത്തിയാകുന്നതോടെ ഗതാഗത സൗകര്യങ്ങളിലുണ്ടാകുന്ന മാറ്റം കേരളത്തിൻ്റെ സർവോന്മുഖമായ വികസനത്തിനു കൂടുതൽ ഊർജ്ജം പകരുമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചിരുന്നു.

Story Highlights: Omar Lulu congratulates government

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top