Advertisement

സിൽവർ ലൈൻ; ചോറ്റാനിക്കരയിൽ അനൂപ് ജേക്കബിന്റെ നേതൃത്വത്തിൽ പ്രതിഷേധം

March 21, 2022
3 minutes Read
anoop jacob

ചോറ്റാനിക്കരയിലെ സിൽവർ ലൈൻ സർവേ നടപടികൾ ജനങ്ങളും സമര സമിതി പ്രവർത്തകരും ചേർന്ന് തടയുന്നു. അനൂപ് ജേക്കബ് എം.എൽ.എയുടെ നേതൃത്വത്തിലാണ് പ്രതിഷേധം തുടരുന്നത്. വൻ പൊലീസ് സന്നാഹത്തോടെയാണ് സർവേ സംഘം സ്ഥലത്തെത്തിയത്. കോൺ​ഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിലും ശക്തമായ സമരമാണ് ചോറ്റാനിക്കരയിൽ തുടരുന്നത്. ( Silver Line; Protest led by Anoop Jacob in Chottanikkara )

സിൽവർ ലൈൻ പ്രതിഷേധത്തിൽ പൊലീസിന്റെ ഭാ​ഗത്തുനിന്ന് അനാവശ്യമായ പ്രകോപനമുണ്ടാകരുതെന്ന് ജില്ലാ പൊലീസ് മേധാവിമാർക്ക് ഡി.ജി.പി അനിൽ കാന്ത് നിർദേശം നൽകി. സംയമനത്തോടെ വേണം ജനങ്ങളുടെ പ്രതിഷേധങ്ങളെ നേരിടാൻ. പ്രാദേശിക, ജില്ലാ ഭരണകൂടങ്ങളുമായി സഹകരിച്ച് ജനങ്ങൾക്ക് കൃത്യമായ ബോധവൽക്കരണം നൽകണമെന്നാണ് നിർദേശം.

Read Also : സിൽവർ ലൈൻ പ്രതിഷേധങ്ങളെ അടിച്ചമർത്തരുതെന്ന് സി.പി.ഐ

കോഴിക്കോട് വെസ്റ്റ് കല്ലായിലും കോട്ടയം നട്ടാശേരിയിലും സിൽവർ ലൈനിനെതിരെ നാട്ടുകാർ സംഘടിച്ച് രം​ഗത്തെത്തി. രണ്ട് ദിവത്തെ ഇടവേളയ്ക്ക് ശേഷമാണ് കോഴിക്കോട് ജില്ലയിലെ കല്ലായിൽ സിൽവർ ലൈൻ സർവേയ്ക്കായി ഉദ്യോ​ഗസ്ഥരെത്തുന്നത്. ഇവിടെ കനത്ത പൊലീസ് സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. കഴിഞ്ഞ തവണ ഇവിടെ സ്ഥാപിച്ച കല്ലുകൾ പ്രതിഷേധക്കാർ പിഴുതെറിഞ്ഞിരുന്നു. കഴിഞ്ഞ ദിവസം കെ.പി.പി.സി അദ്ധ്യക്ഷൻ കെ. സുധാകരനും ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രനും ഇവിടം സന്ദർശിച്ചിരുന്നു.

സിൽവർ ലൈൻ പദ്ധതിയിൽ ഭൂ​ഗർഭ പാത കടന്നു പോകുന്ന പ്രദേശമാണിവിടം. ജനങ്ങൾ തിങ്ങിപ്പാർക്കുന്ന മേഖലയിൽ സർവേ നടത്താൻ അനുവദിക്കില്ലെന്ന ഉറച്ച നിലപാടിലാണ് പ്രദേശവാസികൾ. മലപ്പുറം തിരുനാവായയിലെ സൗത്ത് പല്ലാറിലും സിൽവർ ലൈൻ സർവേ നടപടികൾ പ്രതിഷേധത്തെ തുടർന്ന് നിർത്തിവെച്ചു.

Story Highlights: Silver Line; Protest led by Anoop Jacob in Chottanikkara

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top