ചന്ദ്രിക അമ്മ തിരക്കിലാണ്; രാജ്യാന്തര ചലച്ചിത്ര മേളയിലെ പെൺകരുത്ത്

അതിജീവനത്തിന്റെ അടയാളപ്പെടുത്തലായിരുന്നു ഇത്തവണത്തെ രാജ്യാന്തര ചലച്ചിത്ര മേള. ഇലക്ട്രിക് ഓട്ടോകളും പെൺകരുത്തും പുതിയ അതിഥികളുമൊക്കെയായി മേള കൊഴുക്കുകയാണ്.
തീയറ്ററിൽ നിന്ന് തീയറ്ററിലേക്ക് ഓടുന്ന സിനിമാ പ്രതീക്ഷകളെ കൂടെ കൂട്ടി യാത്ര തുടരുന്ന ഒരാളെ മേള നഗരിയിൽ കാണാം, ചന്ദ്രികാമ്മ. രാജ്യാന്തര ചലച്ചിത്രമേളയിലെ ഇലക്ട്രിക് ഓട്ടോകൾ ഓടിക്കുന്ന എല്ലാ സ്ത്രീകളേക്കാളും പ്രായം കൂടുതലുള്ളത് ചന്ദ്രികാമ്മക്കാണ്.
പ്രായം തളർത്താത്ത വീര്യമെന്നൊക്കെ പറഞ്ഞുകേട്ടിട്ടില്ലേ. ആ സുന്ദര കാഴ്ച്ചയാന് ഇവിടെ കാണാൻ സാധിക്കുക. സിനിമാ വിശേഷങ്ങൾക്കപ്പുറത്തേക്ക് വിവിധ ദേശങ്ങളുടേയും സംസ്കാരത്തിൻറെയും ഭാഷാ ശൈലിയുടേയും കൂടിച്ചേരലായി ഓട്ടോയിലെ സംഭാഷണങ്ങൾ മാറാറുണ്ട്. കണ്ണൂരിൻറെ ഡെലിഗേറ്റുകളെ തീയറ്ററിലെത്തിച്ച് അടുത്ത ഡെലിഗേറ്റുകളേയും കൂട്ടി ചന്ദ്രികാമ്മ യാത്ര തുടരുന്നു.
Read Also : രാജ്യാന്തര ചലച്ചിത്ര മേള (26th IFFK 2022) മാർച്ച് 18 മുതൽ 25 വരെ
അടുത്ത തീയറ്ററെത്തുന്നതുവരെ മറ്റൊരു നാടിൻറെ സംസ്കാരത്തനിമയിലേക്കാണ് ചന്ദ്രികാമ്മ ഓട്ടോ ഓടിക്കുന്നത്. പത്മനാഭനും നിയമസഭയും സെക്രട്ടേറിയറ്റും കനകകുന്നുമെല്ലാം അത്ഭുതത്തോടെ നോക്കിക്കാണുന്നവരേയും കൊണ്ട് ചന്ദ്രികാമ്മ യാത്ര തുടരുന്നു.
Story Highlights: Women’s empowerment at the IFFK-2022
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here