Advertisement

സ്വര്‍ണവില വീണ്ടും കുറഞ്ഞു; പവന് 37,880 രൂപ

March 23, 2022
1 minute Read
gold rate 23-3-22

തുടര്‍ച്ചയായി രണ്ടാം ദിവസവും സ്വര്‍ണവിലയില്‍ ഇടിവ്. ഇന്ന് പവന് 320 രൂപ കുറഞ്ഞ് ഒരു പവന് 37,880 രൂപയിലെത്തി. ഗ്രാമിന് 40 രൂപ കുറഞ്ഞ് 4735 രൂപയായി.

യുക്രൈനില്‍ റഷ്യ സൈനിക നടപടി തുടങ്ങിയ ദിവസം മുതല്‍ സ്വര്‍ണ വിപണിയില്‍ വില ഉയര്‍ന്ന് കൊണ്ടിരിക്കുകയായിരുന്നു. സ്വര്‍ണ വില തിങ്കളാഴ്ച മുതല്‍ തുടര്‍ച്ചയായി കുറഞ്ഞ് കൊണ്ടിരിക്കുകയാണ്. നിലവിലെ സാഹചര്യത്തില്‍ സ്വര്‍ണ വിപണിയില്‍ ചാഞ്ചാട്ടം തുടരാനാണ് സാധ്യത.

ഓഹരി വിപണികളില്‍ ഉള്‍പ്പടെ വലിയ ഇടിവ് അനുഭവപ്പെട്ടതോടെ സുരക്ഷിത നിക്ഷേപമായി നിക്ഷേപകര്‍ സ്വര്‍ണം തെരെഞ്ഞെടുത്തതാണ് വില കുതിച്ചുയരാന്‍ കാരണം.

Story Highlights: gold rate 23-3-22

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top