ഈ ചിത്രത്തിൽ ആദ്യം കാണുന്നതെന്ത്; മരങ്ങളോ വേരുകളോ അതോ ചുണ്ടുകളോ? നിങ്ങളുടെ വ്യക്തിത്വം നോക്കാം

കണ്ണുകളെ കുഴക്കുന്ന ചിത്രങ്ങൾ ആളുകൾക്ക് എന്നും കൗതുകം ജനിപ്പിക്കുന്നവയാണ്. ഒപ്റ്റിക്കൽ ഇല്യൂഷൻ എന്ന പ്രതിഭാസം മൂലം ഇല്ലാത്ത ഒന്നിനെ ഉണ്ടെന്ന് തോന്നിക്കുന്ന തരത്തിൽ ചിത്രങ്ങൾ രൂപപ്പെടുത്തുമ്പോഴാണ് ഇത് സംഭവിക്കുന്നത്. അത്തരം നിരവധി ചിത്രങ്ങൾ ഇതിനോടകം സോഷ്യൽ മീഡിയയിൽ ചർച്ചയാകുകയും വൈറലാകുകയും ചെയ്യാറുണ്ട്. ഇപ്പോഴിതാ മറ്റൊരു ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രമാണ് ട്വിറ്ററിൽ വൈറലാകുന്നത്. ( The first thing you see in this optical illusion will reveal a lot about your personality )
ക്രിസ്റ്റോ ഡാഗോറോവ് എന്ന കലാകാരൻ തയ്യാറാക്കിയ ചിത്രമാണിത്. ഈ ചിത്രത്തിൽ നോക്കിയാൽ നമുക്കെന്ത് കാണുന്നു എന്നത് ഓരോരുത്തരുടെയും വ്യക്തിത്വത്തിന് അടിസ്ഥാനപ്പെടുത്തിയാകുമെന്നാണ് വിലയിരുത്തുന്നത്. ചിലർക്ക് മരങ്ങളുടെ കൂട്ടത്തേയും മറ്റ് ചിലർക്ക് മരങ്ങളുടെ വേരുകളെയുമാണ് ചിത്രത്തിൽ കാണുന്നത്. എന്നാൽ വേറെ ചിലർക്ക് ചിത്രത്തിൽ ചുണ്ടുകളാണ് കാണാൻ കഴിയുക.
ചുണ്ടുകൾ ആദ്യം കാണുന്നവർ
നിങ്ങൾ ആദ്യം ചുണ്ടുകളാണ് കണ്ടെങ്കിൽ ലളിതവും ശാന്തവുമായ വ്യക്തിയായിരിക്കും നിങ്ങൾ. നാടകീയതയിൽ നിന്ന് അകന്നുനിൽക്കാൻ നിങ്ങൾ താൽപര്യപ്പെടും. ഒഴുക്കിനൊപ്പം സഞ്ചരിക്കാൻ ഇഷ്ടപ്പെടുന്നവരായിരിക്കും. സങ്കീർണതകളിൽ നിങ്ങൾ പരമാവധി വിട്ടുനിൽക്കും.
ചിലർ നിങ്ങളെ ബുദ്ധിമാനും സത്യസന്ധനുമായി കാണക്കാക്കും. എന്നാൽ ചിലർ നിങ്ങളെ ദുർബലരായാണ് മനസിലാക്കുക. പക്ഷേ യഥാർത്ഥത്തിൽ നിങ്ങളുടെ സ്വന്തം പ്രശ്നങ്ങൾ പരിഹരിക്കാൻ പ്രാപ്തരായിരിക്കും നിങ്ങളെന്ന് മനശാസ്ത്ര വിദഗ്ധർ പറയുന്നു.
മരങ്ങളാണ് ആദ്യം കാണുന്നതെങ്കിൽ
നിങ്ങളൊരു ബഹിർമുഖനായ വ്യക്തിയായിരിക്കും. മറ്റുള്ളവരുടെ അഭിപ്രായങ്ങൾക്ക് അമിതമായി വിലകൽപ്പിക്കുന്ന വ്യക്തിയാകാം നിങ്ങൾ. അതുകൊണ്ട് തന്നെ ബാക്കിയുള്ളവർ എന്ത് പറയുന്നു, ചിന്തിക്കുന്നുവെന്നതിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് നിങ്ങൾ ശ്രമിക്കുക.
Read Also : വാട്ട്സ്ആപ്പ് വെബിനായി പുതിയ സുരക്ഷാ മാര്ഗം; എന്താണ് കോഡ് വെരിഫൈ?
സഭ്യതയോടെ പെരുമാറുന്നയാളായിരിക്കും. എന്നാൽ നിങ്ങളിൽ നിഗൂഢത കൂടുതലാണ്. പല പ്രധാന സാഹചര്യങ്ങളിലും നിങ്ങൾ എന്ത് ചിന്തിക്കുന്നുവെന്ന് മനസിലാക്കാൻ മറ്റുള്ളവർ പ്രയാസപ്പെടും. അതായത് നിങ്ങളുടെ യഥാർത്ഥ വികാരങ്ങൾ മറച്ചുവെക്കാൻ കഴിവുണ്ടെന്ന് ചുരുക്കം. നിരവധി സുഹൃത്തുക്കൾ നിങ്ങൾക്ക് ചുറ്റുമുണ്ടാകുമെങ്കിലും വിരളമായവർ മാത്രമേ യഥാർത്ഥത്തിൽ ആത്മാർത്ഥ സുഹൃത്തുക്കളായി നിങ്ങൾക്കുണ്ടാകൂ..
വേരുകളാണ് നിങ്ങൾ ആദ്യം കാണുന്നതെങ്കിൽ
നിങ്ങൾ അന്തർമുഖനും അൽപം ലജ്ജയുള്ളവനുമായിരിക്കും. വിമർശനങ്ങൾ സ്വീകരിക്കാൻ കെൽപ്പുള്ളയാളായിരിക്കും നിങ്ങൾ. സ്വയം മെച്ചപ്പെടുത്തുന്നതിന് കഠിനമായി പരിശ്രമിക്കുകയും അതിലൂടെ ചുറ്റുമുള്ളവരെ പ്രചോദിപ്പിക്കാനും നിങ്ങൾക്ക് കഴിയും. നിങ്ങൾ ചിലപ്പോൾ സൗമ്യനായിരിക്കാം. എന്നാൽ പലപ്പോഴും ആത്മാഭിമാനത്തിൽ കുറവ് തോന്നുന്നത് നിങ്ങളെ അലട്ടുന്നുണ്ടാകാം.
Read Also : കെ റെയിൽ പദ്ധതിയിൽ സർവത്ര അഴിമതി, സർക്കാർ ഉറച്ചു നിൽക്കുന്നതിൽ ദുരൂഹതയെന്ന് രമേശ് ചെന്നിത്തല
ഒരു ഗുണങ്ങളുമില്ലാത്തയാളാണെന്നാണ് ആദ്യമായി നിങ്ങളെ കണ്ടുമുട്ടുന്നവർ കരുതുക. സാധാരണ മനുഷ്യനാണെന്നും തോന്നിപ്പിക്കും. എന്നാൽ കൂടുതലായി നിങ്ങളെ പരിചയപ്പെട്ട് വരുമ്പോൾ മറ്റുള്ളവരിൽ സൃഷ്ടിക്കപ്പെട്ട തോന്നൽ തിരുത്തപ്പെടും. നിങ്ങൾ അങ്ങേയറ്റം കഴിവുള്ളവരും ഉത്സാഹമുള്ളവരുമാണെന്ന് തിരിച്ചറിയും.
Story Highlights: The first thing you see in this optical illusion will reveal a lot about your personality
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here