കളിയാക്കിയത് പ്രകോപനമായി; കുറ്റിച്ചലിൽ കുട്ടികള്‍ക്കുനേരെ പെട്രോള്‍ ബോംബേറ്

തിരുവനന്തപുരം കുറ്റിച്ചലിൽ സ്കൂള്‍ വിദ്യാർത്ഥികള്‍ക്കുനേരെ പെട്രോള്‍ ബോംബേറ്. പൊട്ടിത്തെറി ഉണ്ടായെങ്കിലും കുട്ടികള്‍ പരുക്കേല്‍ക്കാതെ രക്ഷപെട്ടു. ബോംബ് എറിഞ്ഞത് ബസിൽ നിന്ന് ഇറങ്ങിയ യുവാവാണെന്ന് നാട്ടുകാർ പറഞ്ഞു.(trivandrum petrol bomb attack)
ബസിൽ നിന്ന് ഇറങ്ങിയപ്പോൾ വിദ്യാർത്ഥികൾ കളിയാക്കിയതിൽ പ്രകോപിതനായതിനെ തുടർന്നാണ് യുവാവ് ബോംബെറിഞ്ഞത്. കാട്ടാക്കട കുറ്റിച്ചൽ പരുത്തിപ്പള്ളി ഹയർസെക്കണ്ടറി സ്‌കൂളിന് മുന്നിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിനു നേരെയാണ് ബൈക്കിൽ എത്തിയ യുവാവ് പെട്രോൾ ബോംബെറിഞ്ഞത്.
Read Also : വാട്ട്‌സ്ആപ്പ് വെബിനായി പുതിയ സുരക്ഷാ മാര്‍ഗം; എന്താണ് കോഡ് വെരിഫൈ?
നെയ്യാർ ഡാമിൽ നിന്നും പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തിൽ ആർക്കും പരുക്കില്ല. യുവാവിനായുള്ള അന്വേഷണം പൊലീസ് ആരംഭിച്ചിട്ടുണ്ട്. ലഹരി മാഫിയ സംഘമാണ് സംഭവത്തിന് പിന്നിലെന്ന് പൊലീസ് അറിയിച്ചു.
Story Highlights: trivandrum petrol bomb attack
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here