Advertisement

വഴുതനങ്ങ കഴിക്കാന്‍ ഇഷ്ടമാണോ? നിങ്ങളറിയേണ്ടതെല്ലാം

March 24, 2022
3 minutes Read
benefits of Brinjal Dish

കറിയായും, മസാലയായും ഫ്രൈ ആയുമെല്ലാം നാം പല വിഭവങ്ങളൊരുക്കുന്നൊരു പച്ചക്കറിയാണ് വഴുതനങ്ങ. വഴുതനങ്ങ കഴിക്കുന്നത് കൊണ്ടുള്ള പ്രധാനപ്പെട്ട ചില ഗുണങ്ങളാണ് ഇനി പങ്കുവയ്ക്കുന്നത്. പച്ചക്കറികള്‍ പൊതുവേ നമ്മുടെ ആരോഗ്യത്തിന് പലവിധത്തിലുള്ള ഗുണങ്ങളേകുന്ന ഭക്ഷണങ്ങളാണ്. ഇതില്‍ തന്നെ ഓരോ തരം പച്ചക്കറിക്കുമുള്ള ഗുണങ്ങള്‍ ഓരോ തരത്തിലായിരിക്കും. ( benefits of Brinjal Dish )

കറിയായും, മസാലയായും ഫ്രൈ ആയുമെല്ലാം നാം പല വിഭവങ്ങളൊരുക്കുന്നൊരു പച്ചക്കറിയാണ് വഴുതനങ്ങ. വഴുതനങ്ങ കഴിക്കുന്നത് കൊണ്ടുള്ള പ്രധാനപ്പെട്ട ചില ഗുണങ്ങളാണ് ഇനി പങ്കുവയ്ക്കുന്നത്.

ഒന്ന്

പൊള്ളലേറ്റ പരിക്ക്, അരിമ്പാറ- പാലുണ്ണി പോലുള്ള പ്രശ്നങ്ങള്‍, അണുബാധകള്‍, ഗ്യാസ്ട്രൈറ്റിസ്- സ്റ്റൊമറ്റൈറ്റിസ് പോലുള്ള രോഗങ്ങള്‍ എന്നിവയ്ക്കെല്ലാം ആശ്വാസം നല്‍കാന്‍ വഴുതനങ്ങയ്ക്കാവും.

രണ്ട്

വഴുതനങ്ങയില്‍ അടങ്ങിയിരിക്കുന്ന ‘ഗ്ലൈക്കോള്‍- ആല്‍ക്കലൈഡ്സ്’, ‘ആന്റി ഓക്സിഡന്റ്’, ‘വൈറ്റമിന്‍’ എന്നിവയെല്ലാം ആകെ ആരോഗ്യത്തിന് പലവിധ ഗുണങ്ങളേകുന്നു.

മൂന്ന്

വണ്ണം കുറയ്ക്കാന്‍ ശ്രമിക്കുന്നവരാണെങ്കില്‍ അവര്‍ക്ക് തീര്‍ച്ചയായും ഡയറ്റിലുള്‍പ്പെടുത്താവുന്നൊരു ഭക്ഷണമാണ് വഴുതനങ്ങ. കലോറി കുറവാണെന്നതും ഫൈബറിനാല്‍ സമ്പന്നമാണെന്നതുമാണ് ഇതിനായി ഗുണകരമാകുന്നത്.

നാല്

ഗര്‍ഭിണികള്‍ വഴുതനങ്ങ കഴിക്കുന്നത് വളരെ നല്ലതാണ്. ഇതിലടങ്ങിയിരിക്കുന്ന ‘അയേണ്‍’ വിളര്‍ച്ചയെ തടയാനും മറ്റും സഹായിക്കുന്നു.

അഞ്ച്

തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ ഉദ്ദീപിപ്പിക്കുന്ന ഭക്ഷണങ്ങളിലൊന്നുമാണ് വഴുതനങ്ങ. വഴുതനങ്ങയിലടങ്ങിയിരിക്കുന്ന ‘ഫൈറ്റോന്യൂട്രിയന്റ്സ്’ ഓര്‍മ്മശക്തി വര്‍ധിപ്പിക്കാനും തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ ത്വരിതപ്പെടുത്താനും സഹായിക്കുന്നു. ബ്രെയിന്‍ ട്യൂമറിനെ ചെറിയൊരു പരിധി വരെ ചെറുത്തുനില്‍ക്കാനും വഴുതനങ്ങക്ക് കഴിവുണ്ട്.

Story Highlights: benefits of Brinjal Dish

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top