Advertisement

ചൈനീസ് വിദേശകാര്യമന്ത്രി വാങ് യി ഡൽഹിയിൽ

March 24, 2022
2 minutes Read

ചൈനീസ് വിദേശകാര്യമന്ത്രി വാങ് യി ഡൽഹിയിലെത്തി. രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ചൈനീസ് വിദേശകാര്യമന്ത്രി ഇന്ത്യയിലെത്തുന്നത്. നാളെ ഇന്ത്യൻ വിദേശകാര്യമന്ത്രി എസ് ജയശങ്കറുമായും ദേശീയ സുരക്ഷാ ഉപദേഷ്ട്ടാവ് അജിത് ഡോവലുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും.

കാശ്മീര്‍ വിഷയത്തില്‍ കഴിഞ്ഞ ദിവസം വാങ് ചീ നടത്തിയ പരാമര്‍ശം വിവാദമായിരുന്നു. ഇസ്‌ലാമിക രാജ്യങ്ങളുടെ സംഘടനയായ ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോഓപ്പറേഷന്റെ (ഒഐസി) യോഗത്തിലാണ് അദ്ദേഹം കാശ്മീര്‍ വിഷയത്തില്‍ പാക്കിസ്ഥാനെ പിന്തുണച്ചത്.

Read Also : കാശ്മീർ ഫയൽസ് സംവിധായകൻ വിവേക് ​​അഗ്നിഹോത്രിക്ക് വൈ കാറ്റഗറി സുരക്ഷ

പാകിസ്ഥാന്‍ കശ്മീര്‍ വിഷയം യോഗത്തില്‍ ഉന്നയിച്ചപ്പോള്‍, ‘കാശ്മീരിനെക്കുറിച്ച് നിരവധി ഇസ്ലാമിക സുഹൃത്തുക്കളുടെ വാക്കുകള്‍ തങ്ങള്‍ ഇന്ന് വീണ്ടും കേട്ടുവെന്നും ഈ വിഷയത്തില്‍ ചൈനയ്ക്കും ഇതേ പ്രതീക്ഷയാണുള്ളതെ’ന്നുമായിരുന്നു വാങ് ചീയുടെ പരാമര്‍ശം.

ചൈനീസ് വിദേശകാര്യ മന്ത്രിയുടെ ഈ പ്രസ്താവനയില്‍ ഇന്ത്യ ശക്തമായ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. ഒഐസിയുടെ ഉദ്ഘാടന ചടങ്ങില്‍ നടത്തിയ പ്രസംഗത്തിനിടെ ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി ഇന്ത്യക്കെതിരെ നടത്തിയ പരാമര്‍ശം അനാവശ്യമാണെന്നും ഞങ്ങള്‍ അത് തള്ളിക്കളയുന്നതായും വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞിരുന്നു. ജമ്മു കശ്മീര്‍ പൂര്‍ണമായും ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്ന് ബാഗ്ചി ട്വീറ്റ് ചെയ്തിരുന്നു.

Story Highlights: Chinese foreign minister Wang Yi lands in Delhi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top