പ്രവാസി ക്ഷേമനിധി; പുതുക്കിയ പെൻഷൻ ഏപ്രിൽ മുതൽ

പ്രവാസി ക്ഷേമ നിധിയിലെ വർധിപ്പിച്ച പെൻഷൻ ഏപ്രിൽ മുതൽ നൽകി തുടങ്ങുമെന്ന് കേരള പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടർ പി.എം. ജാബിർ അറിയിച്ചു. തിരിച്ചെത്തിയ പ്രവാസി കാറ്റഗറിയിലുള്ളവർക്ക് മൂവായിരവും നിലവിൽ പ്രവാസികൾ ആയിരിക്കുന്ന കാറ്റഗറിയൽപെട്ടവർക്ക് 3,500 രൂപയുമാണ് പെൻഷൻ. മുമ്പ് ഇത് എല്ലാവർക്കും 2000 ആയിരുന്നു.
ക്ഷേമ നിധി പെൻഷൻ 3000വും 3500ഉം ആക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചിട്ട് മാസങ്ങൾ കഴിഞ്ഞിരുന്നു.
എന്നാൽ, ഇതിന്‍റെ വിജ്ഞാപനം കഴിഞ്ഞ ദിവസമാണ് വന്നത്. സോഫ്റ്റ് വെയർ അപ്ഡേഷൻ നടപടികൾ പുരോഗമിക്കുകയാണ്. ഇത് പൂർത്തിയാകുന്നതോടെ അടുത്തമാസം മുതൽ പുതുക്കിയ പെൻഷൻ വിതരണം ചെയ്യും.
Read Also : യു.എ.ഇയിൽ അഡ്നോക് പ്രോ ലീഗ് മത്സരത്തിനിടെ അടിപിടി; മൂന്ന് താരങ്ങൾക്ക് സസ്പെൻഷനും പിഴയും
നിലവിൽ 22,000ൽ അധികം ആളുകളാണ് പെൻഷൻ കൈപറ്റുന്നത്. ഏഴ് ലക്ഷത്തോളം പേരാണ് പദ്ധതിയിൽ ചേർന്നിട്ടുള്ളത്.
Story Highlights: Expatriate Welfare Fund pension from April
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here