Advertisement

തിരുവനന്തപുരത്ത് ലോറിയിൽ ഡ്രൈവർ തൂങ്ങി മരിച്ച നിലയിൽ

March 24, 2022
1 minute Read

തിരുവനന്തപുരം കഴക്കൂട്ടത്ത് ലോറി ഡ്രൈവർ തൂങ്ങി മരിച്ച നിലയിൽ. കിൻഫ്ര ഫിലിം പാർക്കിന് സമീപം പാർക്ക് ചെയ്തിരുന്ന ലോറി ഡ്രൈവർ പത്തനംതിട്ട സ്വദേശി സുജിത് (31) നെയാണ് തൂങ്ങിയ നിലയിൽ കണ്ടത്. ലോറിയുടെ വശത്ത് തൂങ്ങി നിൽക്കുന്ന നിലയിലായിരുന്നു മൃതദേഹം. ലോറിയിൽ ഉണ്ടായിരുന്ന കയർ ഉപയോഗിച്ചാണ് തൂങ്ങിയത്.

വ്യാഴാഴ്ച രാവിലെ 10 മണിയോടു കൂടി യാത്രക്കാരാണ് മൃതദേഹം കണ്ടത്. കഴക്കൂട്ടം പൊലീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് ആളെ തിരിച്ചറിഞ്ഞത്. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി. ലോറിക്കുള്ളിൽ നിന്നും മദ്യക്കുപ്പി കണ്ടെത്തി.

Story Highlights: lorry driver found death in thiruvananthapuram

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top