ഒറ്റക്കണ്ണ് മാത്രം; അപൂർവ ജനനമായി ആൺ കുഞ്ഞ്

അപൂർവങ്ങളിൽ അപൂർവമായ ഒരു കുഞ്ഞിന്റെ ജനനത്തിന് സാക്ഷ്യം വഹിച്ചിരിക്കുകയാണ് യെമൻ. കഴിഞ്ഞ ദിവസം യെമനിൽ പിറന്ന ആൺകുഞ്ഞിന് ഒരു കണ്ണ് മാത്രമായിരുന്നു ഉണ്ടായിരുന്നത്. ലോകത്തിൽ വിരളമായി മാത്രം സംഭവിച്ചിട്ടുള്ള പ്രതിഭാസമാണിത്. ( One eyed baby born in Yemen )
ഒരു കണ്ണും അതിനായി ഒരു ഒപ്റ്റിക്കൽ നെർവുമായാണ് കുഞ്ഞ് ജനിച്ചത്. യെമനി മാദ്ധ്യമപ്രവർത്തകനായ കരീം സാറായ് ആണ് കുഞ്ഞിനോടൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് ഇക്കാര്യം ലോകത്തെ അറിയിച്ചത്.
Read Also : വാട്ട്‌സ്ആപ്പ് വെബിനായി പുതിയ സുരക്ഷാ മാര്‍ഗം; എന്താണ് കോഡ് വെരിഫൈ?
ഒരാഴ്ച മുമ്പായിരുന്നു മദ്ധ്യയെമനിലെ അൽ ബൈദ ആശുപത്രിയിൽ ഒരു കണ്ണ് മാത്രമായി ആൺ കുഞ്ഞ് ജനിച്ചത്. ഗ്രീക്ക് പുരാണങ്ങളിൽ പരാമർശിക്കപ്പെടുന്ന ഒറ്റക്കണ്ണെന്ന പ്രതിഭാസത്തെ ഈ സംഭവം ഓർമ്മപ്പെടുത്തിയെന്നും മാദ്ധ്യമ പ്രവർത്തകൻ ചൂണ്ടിക്കാട്ടി.
എന്നാൽ കുഞ്ഞ് ജനിച്ച് ഏഴ് മണിക്കൂറുകൾ പിന്നിട്ടപ്പോഴേക്കും മരണത്തിന് കീഴടങ്ങിയിരുന്നു. കഴിഞ്ഞ അഞ്ച് നൂറ്റാണ്ടുകൾക്കിടെ ഇത്തരത്തിലുള്ള ആറ് സംഭവങ്ങൾ മാത്രമാണ് ഇതിന് മുമ്പ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളതെന്നാണ് വിവരം.
Story Highlights: One eyed baby born in Yemen
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here