തെരഞ്ഞെടുപ്പ് ചട്ട ലംഘനം; ഇമ്രാൻ ഖാന് 50,000 രൂപ പിഴ

തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ചതിന് പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് 50,000 രൂപ പിഴയിട്ട് പാക് തെരഞ്ഞെടുപ്പ് കമ്മിഷൻ. ഖൈബർ പഖ്തൂൻഖ്വയിൽ പ്രാദേശിക തെരഞ്ഞെടുപ്പ് നടക്കുന്നതിനു മുന്നോടിയായാണ് ഇമ്രാൻ റാലിയെ അഭിസംബോധന ചെയ്തത്. ഇമ്രാൻ സ്വാത് സന്ദർശിക്കുന്നത് മാർച്ച് 15ന് തെരഞ്ഞെടുപ്പ് കമ്മിഷൻ വിലക്കിയിരുന്നു.
എന്നാൽ നിർദേശം മറികടന്ന് പ്രധാനമന്ത്രി സ്വാതിലെത്തി റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നുവെന്നാണ് റിപ്പോർട്ട് . തെരഞ്ഞെടുപ്പ് നടക്കുമ്പോൾ ഭരണകർത്താക്കൾ അവിടം സന്ദർശിക്കരുതെന്നാണ് പുതിയ തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം.
Read Also : പാക് പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സൈനിക മേധാവി
ഖൈബർ പഖ്തൂൻഖ്വയിൽ രണ്ടാംഘട്ട പ്രാദേശിക തെരഞ്ഞെടുപ്പ് മാർച്ച് 31നാണ് നടക്കുന്നത്. ചട്ടം ലംഘിച്ചതിന് ഇമ്രാനെതിരെ തെരഞ്ഞെടുപ്പ് കമ്മിഷൻ രണ്ടുതവണ നോട്ടിസ് നൽകിയിരുന്നു.
Story Highlights: Pakistan PM Imran Khan fined Rs 50,000 for violating election code
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here