ആര്‍ആര്‍ആര്‍ കണ്ടുകൊണ്ടിരിക്കെ ആരാധകന്‍ ഹൃദയാഘാതം മൂലം മരിച്ചു

ഇന്ന് പുറത്തിറങ്ങിയ രാജമൗലി ചിത്രം ആര്‍.ആര്‍.ആര്‍ കണ്ടുകൊണ്ടിരിക്കെ ആരാധകന്‍ ഹൃദയാഘാതം മൂലം മരിച്ചു. ആന്ധ്രാപ്രദേശിലെ അനന്തപുര്‍ സ്വദേശിയായ ഒബുലേസു (30) ആണ് മരിച്ചത്.
അനന്തപുര്‍ എസ് വി മാക്‌സില്‍ സുഹൃത്തുക്കള്‍ക്കൊപ്പം സിനിമ കാണുന്നതിനിടെ ഒബുലേസുവിന് നെഞ്ചുവേദന അനുഭവപ്പെടുകയും കുഴഞ്ഞുവീഴുകയുമായിരുന്നു. സുഹൃത്തുക്കള്‍ ഇദ്ദേഹത്തെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും വഴിയില്‍ വച്ച് മരണപ്പെടുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ജൂനിയര്‍ എന്‍ടിആറിന്റെ കടുത്ത ആരാധകനായ ഒബുലേസു ഫാന്‍സ് ഷോയ്ക്ക് പോയപ്പോഴാണ് സംഭവം.
അതേസമയം ഇന്ന് രാവിലെ ആര്‍.ആര്‍.ആര്‍ കാണാന്‍ പോകുന്നതിനിടെ മൂന്ന് യുവാക്കള്‍ വാഹനാപകടത്തില്‍ മരിച്ചു. അപകടത്തില്‍ രണ്ട് പേര്‍ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തു. ബാഹുബലി രണ്ടാം ഭാഗത്തിന് ശേഷം രാജമൗലിയുടെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രമാണ് ‘രൗദ്രം രണം രുധിരം’ എന്ന ആര്‍ആര്‍ആര്‍.
Story Highlights: man died of heart attack while watching RRR
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here