Advertisement

ബലൂണുകളോട് മാത്രം പ്രണയം; 50,000 ബലൂണുകള്‍ നിറച്ച വീട്ടിലെ വ്യത്യസ്തനായ മനുഷ്യന്റെ കഥ

March 25, 2022
2 minutes Read

ബലൂണുകളോട് എല്ലാവര്‍ക്കും ഇഷ്ടവും കൗതുകവുമെല്ലാമുണ്ട്. എങ്കിലും ബലൂണുകള്‍ മാത്രം നിറഞ്ഞ ഒരു വീട്ടില്‍ താമസിക്കാന്‍ ഇഷ്ടമാണോ? മനസില്‍ കമിതാവിന്റെ സ്ഥാനത്ത് ബലൂണുകളെ മാത്രം കാണാന്‍ സാധിക്കുമോ? ഒരു മനുഷ്യായുസ് മുഴുവന്‍ ബലൂണുകളെ പ്രണയിക്കാന്‍ മാത്രം ഉഴിഞ്ഞുവെക്കുമോ? ലോകത്താരും ഇങ്ങനെയൊന്നും ചെയ്യില്ലെന്നാകും മറുപടി. എന്നാല്‍ അങ്ങനെയൊരു ആളുണ്ട് ബ്രിട്ടണില്‍. ബലൂണുകളെ മാത്രം അതിരില്ലാതെ സ്‌നേഹിച്ച ഒരു 62കാരന്‍.(story of balloon man)

ജീവിതത്തില്‍ മറ്റെല്ലാ ബന്ധങ്ങളും ഉപേക്ഷിച്ച് ആയിരക്കണക്കിന് ബലൂണുകള്‍ നിറഞ്ഞ വീട്ടിലാണ് ജൂലിയന്‍ എന്ന ബ്രിട്ടീഷുകാരന്‍ താമസിക്കുന്നത്. ജീവിതത്തില്‍ ഇന്നുവരെ ബലൂണുകളോട് മാത്രമാണ് തനിക്ക് പ്രണയം തോന്നിയിട്ടുള്ളതെന്ന് ഇയാള്‍ പറയുന്നു. ബലൂണുകളെ നോക്കിയും പരിപാലിച്ചും ചുംബിച്ചും കെട്ടിപ്പിടിച്ചും മണിക്കൂറികള്‍ ചെലവഴിക്കാനാണ് ഇയാള്‍ക്കിഷ്ടം. ബലൂണുകള്‍ക്ക് ജീവനില്ലെന്ന് തനിക്ക് അറിയാമെങ്കിലും തന്റെ സ്‌നേഹം കൊണ്ട് പലപ്പോഴും ബലൂണുകള്‍ക്ക് ജീവന്‍ വച്ചപോലെ തോന്നാറുണ്ടെന്ന് ഇയാള്‍ പറയുന്നു.

Read Also : സൗഹൃദം വാടകയ്‌ക്കെന്ന് പരസ്യം; കൊവിഡ് കാലത്തെ ഒറ്റപ്പെടലില്‍ യുവാവിന്റെ സൗഹൃദ വ്യവസായത്തിനുണ്ടായത് വന്‍ വളര്‍ച്ച

മാനസികരോഗമാണെന്ന് പലരും കുറ്റപ്പെടുത്തിയപ്പോള്‍ താനൊരു മനോരോഗ വിദഗ്ധനെ കണ്ടെന്ന് ജൂലിയന്‍ പറയുന്നു. എന്നാല്‍ ആര്‍ക്കും ഉപദ്രവമില്ലാത്ത ഈ ബലൂണ്‍ പ്രേമം ചികിത്സിച്ച് മാറ്റേണ്ട കാര്യമില്ലെന്ന് ഡോക്ടര്‍ പറഞ്ഞു. അപകടത്തില്‍പ്പെട്ട് കിടക്കുന്ന ബലൂണുകളെ എന്ത് വിലകൊടുത്തും താന്‍ സംരക്ഷിക്കാറുണ്ടെന്ന് ഇയാള്‍ പറയുന്നു. രാവിലെ മുഖം തുടുത്ത് പ്രകാശിക്കുന്ന ബലൂണുകള്‍ രാത്രിയാകുമ്പോഴേക്കും വിഷാദത്തിലാകുന്നു. ചുടുശ്വാസം നല്‍കി താന്‍ അവയ്ക്ക് പുതുജീവന്‍ നല്‍കാറുണ്ടെന്നും നമ്മുക്ക് സന്തോഷം നല്‍കുന്ന കാര്യങ്ങള്‍ ചെയാന്‍ ആരേയും ഭയപ്പെടേണ്ടതില്ലെന്നും ജൂലിയന്‍ പറഞ്ഞു.

Story Highlights: story of balloon man

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top