Advertisement

‘ശാലിനിയെയും പാച്ചിക്കയെയും വിളിച്ചു’; അനിയത്തി പ്രാവിന്റെ 25ന്റെ നിറവില്‍ ചാക്കോച്ചന്‍

March 26, 2022
2 minutes Read
aniyathri pravu movie 25 years

മലയാളികളുടെ പ്രണയ സങ്കല്‍പ്പല്‍ങ്ങളിലേക്ക് ഇരുപത്തിയഞ്ച് വര്‍ഷംമുമ്പ് ഹീറോ ഹോണ്ട സ്‌പ്ലെന്‍ഡര്‍ ബൈക്കില്‍ പറന്നെത്തിയ ചോക്ലേറ്റ് ബോയി.. മലയാളത്തിലെ എക്കാലത്തെയും മികച്ച പ്രണയ ചിത്രമായ അനിയത്തിപ്രാവും, പ്രിയ ചാക്കോച്ചനും ഇന്നും പ്രേക്ഷകര്‍ക്ക് പുതുമ നഷ്ടപ്പെടാതെ മനസിലുണ്ട്.(aniyathri pravu movie 25 years)

പ്രേക്ഷകരുടെ പ്രിയപ്പെട്ട ചാക്കോച്ചനും, അനിയത്തിപ്രാവും പ്രേക്ഷക മനംകവര്‍ന്ന് 25 വര്‍ഷം പിന്നിടുകയാണ്. പുതിയ ചിത്രത്തിന്റെ കാസര്‍ഗോഡ് കയ്യൂരിലെ ലൊക്കേഷനിലായിരുന്നു ഇരുപത്തിയഞ്ചിന്റെ നിറവിലെ ആഘോഷം. അണിയറ പ്രവര്‍ത്തകര്‍ ഒരുക്കിയ ആഘോഷ വേദിയില്‍ ഭാര്യ പ്രിയക്കൊപ്പമാണ് കുഞ്ചാക്കോ ബോബന്‍ എത്തിയത്.

ചാക്കോച്ചന്റെ ‘ന്നാ താന്‍ കേസ് കൊട്’ എന്ന പുതിയ ചിത്രത്തിന്റെ കാസര്‍ഗോഡ് കയ്യൂരിലെ ലൊക്കേഷനിലായിരുന്നു ഇരുപത്തിയഞ്ചിന്റെ നിറവിലെ ആഘോഷം.

ചാക്കോച്ചന്റെ വാക്കുകള്‍;

‘ഒരുപാട് സന്തോഷമാണിപ്പോള്‍ തോന്നുന്നത്. സിനിമയില്‍ നിന്ന് വിട്ടുനിന്ന കുറച്ച് സമയമുണ്ടായിരുന്നു.സിനിമ എത്രത്തോളം എനിക്ക് വലുതാണെന്ന് ആ സമയത്താണ് തിരിച്ചറിഞ്ഞത്. ഏറ്റവും വലിയ വിമര്‍കയും പിന്തുണ നല്‍കുന്നതും ഏറ്റവും വലിയ ഫാനും പ്രിയയാണ്. രാവിലെ ശാലിനിയെ വിളിച്ചെങ്കിലും കിട്ടിയില്ല. പാച്ചിക്ക(ഫാസില്‍)യെ വിളിച്ചു. പ്രൊഡ്യൂസര്‍ സ്വര്‍ഗചിത്ര അയ്യപ്പന്‍ സാര്‍, സുധീഷ്, ഹരിശ്രീ അശോകന്‍, ഇന്നസെന്റ് ഏട്ടന്‍, ജനാര്‍ദ്ദനന്‍ ചേട്ടന്‍ ഇവരെയൊക്കെ വിളിച്ച് സംസാരിക്കാന്‍ പറ്റി.

Read Also : അനിയത്തിപ്രാവിലെ സ്‌പ്ലെൻഡർ വീണ്ടും സ്വന്തമാക്കി കുഞ്ചാക്കോ ബോബൻ

ഈ ബൈക്കില്‍ പ്രിയയുമായി കറങ്ങാനാണ് ഇപ്പോള്‍ തോന്നുന്ന ആഗ്രഹം. ആഗ്രഹിച്ചതിനെക്കാളും, സ്വപ്‌നം കണ്ടതിനെക്കാളും വലിയ കാര്യങ്ങളാണ് സിനിമയില്‍ നിന്നുണ്ടായിട്ടുള്ളത്. ഇപ്പോള്‍ കരിയറിലെ 99ാമത്തെ സിനിമയാണ് ചെയ്യുന്നത്. ഇടക്കാലത്ത് സിനിമയില്‍ നിന്ന് മാറിയെങ്കിലും സിനിമ എന്നെ തേടി പിന്നെയും വന്നു. ഇനിയും നല്ല സിനിമകളും നല്ല കഥാപാത്രങ്ങളും പ്രേക്ഷകര്‍ക്കായി ചെയ്യണമെന്നതാണ് എന്റെ ഉത്തരവാദിത്തം. അബീക്കയും ലളിതച്ചേച്ചിയും രമേശന്‍നായരും അടക്കം പലരും, അനിയത്തിപ്രാവിന്റെ ഭാഗമായിരുന്നവര്‍ നമ്മെ വിട്ടുപോയി. അവരെയെല്ലാം ഈ സമയത്ത് ഓര്‍ക്കുകയാണ്’. കുഞ്ചാക്കോ ബോബന്‍ പ്രതികരിച്ചു.

Story Highlights: aniyathri pravu movie 25 years, kunchakko boban

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top