Advertisement

എറണാകുളം ചേരാനല്ലൂരിൽ ആനയിടഞ്ഞു; പരിഭ്രാന്തിക്കൊടുവിൽ മയക്കുവെടിവച്ച് തളച്ചു

March 26, 2022
1 minute Read
cheranallur elephant attack

എറണാകുളം ചേരാനല്ലൂരിൽ ആനയിടഞ്ഞു. ചേരാനല്ലൂർ എടയമംഗലം പാർത്ഥസാരഥി ക്ഷേത്രത്തിലാണ് ആനയിടഞ്ഞത്. അൽപനേരത്തെ പരിഭ്രാന്തിക്കൊടുവിൽ ആനയെ മയക്കുവെടിവച്ച് തളച്ചു. മാറാടി അയ്യപ്പൻ എന്ന ആനയാണ് ഇടഞ്ഞതെന്നാണ് റിപ്പോർട്ട്. ( cheranallur elephant attack )

ക്ഷേത്രത്തിൽ ഉത്സവം നടക്കുന്നതിനിടെ പെട്ടെന്നായിരുന്നു ആന ഇടഞ്ഞത്. ക്ഷേത്രമതിൽക്കെട്ടിന് പുറത്തേക്ക് ആന വിരണ്ടോടാതിരുന്നത് വൻ അപകടം ഒഴിവാക്കി.

ആനയെ പാപ്പാനും ഉടമയും ശാന്തനാക്കാൻ ശ്രമിച്ചിട്ടും ആന വഴങ്ങിയില്ല. തുടർന്ന് വെറ്റിനറി ഡോക്ടറെത്തി ആനയെ മയക്കു വെടി വച്ച ശേഷം തളയ്ക്കുകയായിരുന്നു.

Story Highlights: cheranallur elephant attack

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top