ഇരവികുളം ദേശീയോദ്യാനം ഏപ്രില്‍ ഒന്നിന് തുറക്കും; വരയാടിന്‍ കുഞ്ഞുങ്ങളുടെ കുസൃതി കാണാനും തണുത്ത കാറ്റേല്‍ക്കാനും രാജമലയിലെത്താം

വരയാടുകളുടെ പ്രജനനകാലമായതിനാല്‍ അടച്ചിട്ടിരുന്ന ഇരവികുളം ദേശീയോദ്യാനം ഏപ്രില്‍ ഒന്നിന് തുറക്കും. തണുത്ത കാറ്റ് കൊള്ളാനും വരയാടിന്‍ കുഞ്ഞുങ്ങളുടെ കുസൃതികാണാനും ഇവിടെയെത്താം. ഇത്തവണ നൂറിലധികം കുഞ്ഞുങ്ങള്‍ പിറന്നതായി വനംവകുപ്പ് പറയുന്നു. ഇനിമുതല്‍ ഉദ്യാനത്തിലേക്കുള്ള പ്രവേശനം പൂര്‍ണ്ണമായും ഓണ്‍ലൈന്‍ ബുക്കിംഗ് വഴിയാണ്.(iravikulam national park reopen from april)
സഞ്ചാരികളുടെ സൗകര്യാര്‍ത്ഥം ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നതിനായയി മൂന്നാറിലെ വിവിധ ഹോട്ടലുകള്‍,റിസോര്‍ട്ടുകള്‍ തുടങ്ങിയവയിലെല്ലാം ക്യൂ ആര്‍ കോഡ് സ്റ്റാന്‍ഡുകള്‍ സ്ഥാപിക്കും. മൂന്നാറിലെ 300 സ്ഥാപനങ്ങളിലാണ് ക്യു ആര്‍ കോഡ് സ്റ്റാന്‍ഡുകള്‍ സ്ഥാപിക്കുന്നത്. വിദേശികള്‍ക്ക് 500, സ്വദേശികള്‍ക്ക് 200 എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്കുകള്‍.
ഓണ്‍ലൈനില്‍ ബുക്കു ചെയ്തശേഷം ലഭിക്കുന്ന മെസേജില്‍ നല്‍കിയിരിക്കുന്ന സമയത്ത് പ്രവേശന കവാടമായ അഞ്ചാം മൈലിലെത്തി വനം വകുപ്പ് തയാറാക്കിയിട്ടുള്ള വാഹനത്തില്‍ കയറി രാജമലയിലെത്താം. ബസില്‍ യാത്ര ചെയ്യുന്നതിനിടെ ശബ്ദരേഖയിലൂടെ ഇരവികുളം ദേശീയോദ്യാനത്തിന്റെപ്രത്യേകത, ലഭിക്കുന്ന സേവനങ്ങള്‍, ചെയ്യരുതാത്ത കാര്യങ്ങള്‍ എന്നിവ സംബന്ധിച്ച വിശദമായ വിവരങ്ങള്‍ സഞ്ചാരികള്‍ക്ക് കേള്‍ക്കാനും സാധിക്കും.
Story Highlights: iravikulam national park reopen from april
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here