ശ്രീലങ്കൻ പൗരന്മാർ എത്തുമെന്ന് ഇന്റലിജൻസ് സന്ദേശം; പരിശോധന ശക്തമാക്കി കോസ്റ്റൽ പൊലീസ്

ശ്രീലങ്കയിൽ നിന്ന് പൗരന്മാർ അനധികൃതമായി കേരളത്തിലേക്ക് കടക്കാമെന്ന ഇന്റലിജന്റ് ബ്യൂറോ റിപ്പോർട്ട്. ഇതിന്റെ അടിസ്ഥാനത്തിൽ കേരളാ തീരത്ത് പൊലീസ് പരിശോധന ശക്തമാക്കി. എലത്തൂർ കോസ്റ്റൽ പൊലീസിന്റെ നേതൃത്വത്തിലാണ് പരിശോധന നടക്കുന്നത്. ( elathur coastal police search for srilankan refugees )
കേരളാ തീരത്ത് കനത്ത ജാഗ്രതയാണ് പുറപ്പെടുവിച്ചിരിക്കുന്നത്. കേരളാ തീരത്താകമാനം ഇന്ന് കോസ്റ്റൽ പൊലീസ് വ്യാപകമായി പരിശോധന നത്തുന്നുണ്ട്. തീര സുരക്ഷയുമായി ബന്ധപ്പെട്ട് കടലിലും പരിശോധന നടത്തുന്നുണ്ട്. കടലിൽ ബോട്ട് സൈറൻ അടിച്ച് നിർത്തിയാണ് പരിശോധന.
Read Also : ശ്രീലങ്കയില്‍ സ്ഥിതി രൂക്ഷം; വിലക്കയറ്റത്തില്‍ വലഞ്ഞ് രാജ്യം
മത്സ്യത്തൊഴിലാളികളുടെ ബോട്ടുകളിൽ ഉൾപ്പെടെ കോസ്റ്റൽ പൊലീസ് പരിശോധന നടത്തുന്നുണ്ട്. പരിചിതരല്ലാത്തവരെ കണ്ടാൽ പൊലീസിനെ അറിയിക്കണമെന്ന് മത്സ്യത്തൊഴിലാളികൾക്ക് നിർദേശവും നൽകുന്നുണ്ട്.
Story Highlights: elathur coastal police search for srilankan refugees
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here