Advertisement

‘കൊലപാതക രാഷ്ട്രീയത്തില്‍ സിപിഐഎം-കോണ്‍ഗ്രസ് സാമ്യം’; സിപിഐ ജില്ലാ സെക്രട്ടറിക്ക് മറുപടി നല്‍കി സിപിഐ

March 27, 2022
1 minute Read
idukki cpim against cpi

കൊലപാതക രാഷ്ട്രീയത്തിന്റെ കാര്യത്തില്‍ സിപിഐഎമ്മും കോണ്‍ഗ്രസ്സും ഒരേ പോലെ എന്ന സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ കെ ശിവരാമന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി സിപിഎം ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ്. കെ കെ ശിവരാമന്റെ പരാമര്‍ശം എതിരാളികള്‍ക്ക് കളമൊരുക്കുന്നതാണെന്ന് സി വി വര്‍ഗീസ് തിരിച്ചടിച്ചു.

ഇടുക്കി ജില്ലയില്‍ സിപിഎമ്മും കോണ്‍ഗ്രസും തമ്മിലുള്ള പോര്‍വിളികളേ വിമര്‍ശിച്ചിയായിരുന്നു കെ കെ ശിവരാമന്റെ പ്രസ്താവന. അക്രമരാഷ്ട്രീയത്തിനാണ് സി വി വര്‍ഗ്ഗീസും, ഡിസിസി പ്രസിഡന്റ് സി പി മാത്യുവും ആഹ്വാനം ചെയ്യുന്നതെന്നും കൊലപാതക രാഷ്ട്രീയത്തില്‍ സിപിഐഎമ്മും കോണ്‍ഗ്രസ്സും തമ്മില്‍ എന്ത് വ്യത്യാസമാണ് ഉള്ളതെന്നുമായിരുന്നു കെ കെ ശിവരാമന്റെ ചോദ്യം. ഇതിനു മറുപടിയാണ് സി വി വര്‍ഗീസ് നല്‍കിയത്.

Read Also : സില്‍വര്‍ ലൈന്‍ വിരുദ്ധ സമരത്തില്‍ പങ്കെടുത്തു; സിപിഐ നേതാവിനെതിരെ നടപടി

എം എം മണിയെ പൊലീസ് അറസ്റ്റ് ചെയ്തപ്പോള്‍ അര്‍ഹതപ്പെട്ടത് കിട്ടിയെന്ന് പ്രതികരിച്ചയാളാണ് കെ കെ ശിവരാമന്‍. ഇടതുമുന്നണി കൂട്ടായി നിന്ന് ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കുമ്പോള്‍ എല്‍ഡി എഫ് ജില്ലാ കണ്‍വീനര്‍ തന്നെ ഇത്തരം പ്രസ്താവനകള്‍ നടത്തുന്നത് ശരിയല്ലെന്നും സി വി വര്‍ഗ്ഗീസ് പറഞ്ഞു. സിപിഎം, സിപിഐ പോരിന് പേരുകേട്ട ജില്ലയാണ് ഇടുക്കി. ഒരു ഇടവേളയ്ക്കു ശേഷം വീണ്ടും ആ പോര് ആവര്‍ത്തിക്കുകയാണ്.

Story Highlights: idukki cpim against cpi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top