ഇടുക്കി മൂലമറ്റത്ത് യുവാക്കള്‍ക്ക് നേരെ വെടിവയ്പ്പ്; ഒരാള്‍ മരിച്ചു

ഇടുക്കി മൂലമറ്റത്ത് യുവാക്കള്‍ക്ക് നേരെ വെടിവയ്പ്പ്. സംഭവത്തില്‍ ഒരാള്‍ മരിച്ചു. ഒരാളുടെ നില ഗുരുതരം. ബസ് ജീവനക്കാരന്‍ കീരിത്തോട് സ്വദേശി സനല്‍ സാബുവാണ് മരിച്ചത്. സൂഹൃത്ത് മൂലമറ്റം സ്വദേശി പ്രദീപിനെ ഗുരുതര പരുക്കുകളോടെ തൊടുപുഴ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ( Idukki Moolamattom gun attack ).
ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ അജ്ഞാത സംഘം കാറിലെത്തി വെടിവയ്ക്കുകയായിരുന്നു. മൂലമറ്റം ഹൈസ്‌കൂളിന് മുന്നില്‍ വച്ചായിരുന്നു കാറിലെത്തിയ സംഘം വെടിവച്ചത്. തട്ടുകടയില്‍ ഭക്ഷണം കഴിക്കുന്നതിനിടെയുണ്ടായ തര്‍ക്കമാണ് വെടിവെപ്പിലേക്ക് നയിച്ചതെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. ഭക്ഷണത്തെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് സംഘം തട്ടുകടയിലുണ്ടായിരുന്ന നാട്ടുകാര്‍ക്കെതിരേ തോക്കുചൂണ്ടുകയും വെടിവെക്കുകയും ചെയ്തിരുന്നു. എന്നാല്‍ ആര്‍ക്കും പരിക്കേറ്റിരുന്നില്ല. തുടര്‍ന്ന് കാറെടുത്ത് ഇവിടെ നിന്ന് വേഗത്തില്‍ തൊടുപുഴയിലേക്ക് സംഘം രക്ഷപെട്ടു പോയി. ഇതിനിടയില്‍ സനലും പ്രദീപും സഞ്ചരിച്ച ബൈക്കില്‍ ഇവരുടെ കാര്‍ ഇടിക്കുകയായിരുന്നു. തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ പ്രകോപിതരായ സംഘം ഇരുവര്‍ക്കുമെതിരെ വെടിവെക്കുകയും ചെയ്തു. പ്രതികള്‍ കസ്റ്റഡിയിലായതായാണ് സൂചന.
Story Highlights: Idukki Moolamattom youth shot dead; One died
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here