സില്‍വര്‍ലൈന്‍: സര്‍ക്കാരും പാര്‍ട്ടിയും ഏറ്റെടുത്ത നടപടികള്‍ തൃപ്തികരമെന്ന് സീതാറാം യെച്ചൂരി

സില്‍വര്‍ലൈന്‍ പദ്ധതി നിലവില്‍ സംസ്ഥാന സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും തമ്മിലുള്ള വിഷയമെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഇപ്പോള്‍ കേന്ദ്ര,സംസ്ഥാന സര്‍ക്കാരുകള്‍ തമ്മില്‍ ചര്‍ച്ചകള്‍ നടക്കുകയാണ്. അതിനാല്‍ ഈ ഘട്ടത്തില്‍ കേന്ദ്ര നേതൃത്വം ഇടപെടേണ്ട സാഹചര്യമില്ലെന്ന് അദ്ദേഹം വിശദീകരിച്ചു. നിലവില്‍ സംസ്ഥാന സര്‍ക്കാരും പാര്‍ട്ടിയുടെ സംസ്ഥാന ഘടകവും ഏറ്റെടുത്ത നടപടികള്‍ തൃപ്തികരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. (sitaram yechury on silverline)
അതേസമയം സില്‍വര്‍ലൈന്‍ പ്രതിഷേധങ്ങളില്‍ ഉണ്ടാകുന്ന ക്രമസമാധാന പ്രശ്നങ്ങള്‍ നിരീക്ഷിക്കുന്നുണ്ടെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അറിയിച്ചു. ക്രമസമാധാന പാലനം ഉറപ്പിക്കാനുള്ള ഇടപെടല്‍ ഉണ്ടാകും. ക്രമസമാധാനം തകര്‍ന്നാല്‍ ജനങ്ങളുടെ വിശ്വാസം നഷ്ടമാകും. എന്നാല്‍ ഭരണ കാര്യങ്ങളില്‍ ഇടപെടലിനില്ല. സര്‍ക്കാരിനോ ഉദ്യോഗസ്ഥര്‍ക്കുള്ള നിര്‍ദ്ദേശം മാധ്യമങ്ങളിലൂടെ നല്‍കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ഗവര്‍ണര്‍ ഡല്‍ഹിയില്‍ പറഞ്ഞു.
അതിനിടെ, കെ-റെയില്‍ വിജ്ഞാപനത്തില്‍ തെറ്റിദ്ധാരണയുടെ ആവശ്യമില്ലെന്ന് റവന്യുമന്ത്രി കെ.രാജന്‍ പറഞ്ഞു. വിജ്ഞാപനത്തില്‍ പുതിയതായി ഒന്നുമില്ല. ആളുകള്‍ ആശങ്കപെടേണ്ട സാഹചര്യം ഇല്ല. ഭൂമി ഏറ്റെടുക്കില്ലെന്ന് സര്‍ക്കാര്‍ എവിടെയും പറഞ്ഞിട്ടില്ലെന്നും, സാമൂഹ്യ ആഘാതപഠനം നടത്തിയ ശേഷം മാത്രമേ ഭൂമി ഏറ്റെടുക്കുവെന്നും റവന്യുമന്ത്രി വ്യക്തമാക്കി. സില്‍വര്‍ലൈനിനായുള്ള സാധ്യതാ പഠനം, ഭൂമി ഏറ്റെടുക്കലിന്റെ ഭാഗമായി തന്നെ ആണെന്ന് കാണിച്ചുള്ള സര്‍ക്കാരിന്റെ വിജ്ഞാപനം പുറത്ത് വന്നതിനു പിന്നാലെയാണ് മന്ത്രിയുടെ വിശദീകരണം. വിജ്ഞാപനത്തിന്റെ പകര്‍പ്പ് 24ന് ലഭിച്ചു.
Story Highlights: sitaram yechury on silverline
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here