വീട്ടിലെ നാലംഗങ്ങളും രോഗത്തിന്റെ പിടിയില്‍; മരുന്നുകള്‍ കൊണ്ട് വിശപ്പടക്കേണ്ട ദുരിത കയത്തില്‍ ഒരു കുടുംബം

മരുന്നുകള്‍ കൊണ്ട് വിശപ്പകറ്റേണ്ട ദുരിത കയത്തിലാണ് തിരുവനന്തപുരം ബീമാപ്പള്ളിയിലെ ഓട്ടോ തൊഴിലാളിയായ ഷുക്കൂറിന്റെ കുടുംബം. ഭാര്യയും രണ്ടു പെണ്‍മക്കളും ഉള്‍പ്പെടുന്ന കുടുംബം ഒന്നാകെ രോഗബാധിതരാണ്. നാലുപേര്‍ക്കുമായി ഒരു മാസം മരുന്നിന് വേണ്ടി മാത്രം വേണ്ടത് മുപ്പതിനായിരത്തോളം രൂപയാണ്. (All four members of the household are suffering from the disease)
തലച്ചോറ് ചുരുങ്ങിപ്പോകുന്ന അപൂര്‍വ രോഗമാണ് ഷുക്കൂറിന്റെ ഭാര്യ ഷഹബാനത്തിനും മകള്‍ ആയിഷയ്ക്കും. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഷഹബാനത്തിന്റെ തലയില്‍ തേങ്ങ വീണപ്പോള്‍ ഷുക്കൂര്‍ കരുതിയില്ല അത് തന്റെ സന്തോഷകരമായ ജീവിതത്തിന്റെ തകര്‍ച്ചയുടെ തുടക്കമാണെന്ന്. അമ്മയില്‍ നിന്ന് മകളിലേക്കും രോഗം വ്യാപിച്ചതോടെ ഇരുവരുടെയും ജീവന്‍ മുറുകെ പിടിച്ചുള്ള ഓട്ടമായിരുന്നു പിന്നീട് ഷുക്കൂറിന്റെ ജീവിതം.
എന്നിട്ടും വിധി ഷുക്കൂറിനെയും വെറുതെവിട്ടില്ല. വ്യക്ക രോഗം ബാധിച്ച് ഷുക്കൂറും കിടപ്പിലായി. അമിത ഭാരം കാരണം നില്‍ക്കാനോ ഇരിക്കാനോ കഴിയാത്ത സ്ഥിതി. ഇതിനിടെ മൂത്ത മകളും രോഗ ബാധിതയായി. നാലംഗ കുടുംബം ആഹാരത്തിന് അപ്പുറം മരുന്നിന് വേണ്ടി യാചിക്കേണ്ട ദുരവസ്ഥ.
ഒരു മാസം മരുന്നിന് വേണ്ടി മാത്രം നാലാള്‍ക്കും 30000 രൂപയ്ക്ക് മുകളില്‍ വേണം. വാടക വീട്ടിലാണ് താമസം. വീടിനായി സര്‍ക്കാര്‍ ഓഫീസുകള്‍ കയറി ഇറങ്ങി മടുത്തു. പണമില്ലാത്തതിനാല്‍ ഗുളികകള്‍ പലതും മുടങ്ങി. മുന്നോട്ടുള്ള ജീവിതം എങ്ങനെയന്ന് ഷുക്കൂറിന് അറിയില്ല. എഴുന്നേറ്റ നില്‍ക്കാന്‍ കഴിയില്ലെങ്കിലും തന്റെ കുടുംബത്തിനായി ഷുക്കൂര്‍ വിശ്രമമില്ലാത്ത ഓട്ടത്തിലാണ്. സുമനസുകളുടെ സഹായത്തിലാണ് ഇപ്പോള്‍ ഈ കുടുംബത്തിന്റെ പ്രതീക്ഷ.
ബാങ്ക് ഡീറ്റെയ്ല്‍സ്
SBI
Account Number 67106769810
IFSC code SBIN0070422
Mobile No 9895596028
Story Highlights: All four members of the household are suffering from the disease
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here