Advertisement

ഹിജാബ് അനിവാര്യമായ മതാചാരം; അഖിലേന്ത്യാ മുസ്ലിം വ്യക്തിനിയമ ബോര്‍ഡ് സുപ്രിംകോടതിയില്‍

March 28, 2022
2 minutes Read
All India Muslim Personal Law Board

വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് വിലക്കിയ കര്‍ണാടക ഹൈക്കോടതി വിധിക്കെതിരെ അഖിലേന്ത്യാ മുസ്ലിം വ്യക്തിനിയമ ബോര്‍ഡ് സുപ്രിംകോടതിയില്‍. ഹിജാബ് അനിവാര്യമായ മത ആചാരം തന്നെയാണ്. കര്‍ണാടക ഹൈക്കോടതി വിധി റദ്ദാക്കണമെന്നും അഖിലേന്ത്യാ മുസ്ലിം വ്യക്തിനിയമ ബോര്‍ഡ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.

വിധിക്കെതിരെ സമസ്തയും, കര്‍ണാടകയിലെ വിദ്യാര്‍ത്ഥിനികളും അടക്കം സുപ്രിംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശങ്ങളുടെ ലംഘനമാണ് ഹിജാബ് നിരോധനമെന്ന് ഹര്‍ജിയിലൂടെ സമസ്ത ആരോപിച്ചു. പൊതുസ്ഥലങ്ങളിലെത്തുമ്പോള്‍ സ്ത്രീകള്‍ മുടിയും കഴുത്തും തുണി ഉപയോഗിച്ച് മറയ്ക്കണമെന്ന് ഖുര്‍ആനിലുണ്ടെന്നും ഹര്‍ജിയിലൂടെ സമസ്ത കോടതി മുമ്പാകെ ചൂണ്ടിക്കാട്ടി. സമസ്ത ജനറല്‍ സെക്രട്ടറി പ്രഫ. കെ. ആലിക്കുട്ടി മുസ്ലിയാരാണ് ഹര്‍ജി സമര്‍പ്പിച്ചത്.

Read Also : ടിപ്പു സുല്‍ത്താനെ മഹത്വവല്‍ക്കരിക്കുന്ന ഭാഗങ്ങള്‍ തിരുത്തണം; കര്‍ണാടക പാഠപുസ്തക സമിതി നിര്‍ദേശം നല്‍കി

വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് വിലക്കിനെതിരെ മുസ്ലിം വിദ്യാര്‍ഥികള്‍ നല്‍കിയ ഹര്‍ജി തള്ളിയാണ് ഹിജാബ് അനിവാര്യ മതാചാരമല്ലെന്ന് കര്‍ണാടക ഹൈക്കോടതി വിധിച്ചത്. ചീഫ് ജസ്റ്റിസ് ഋതു രാജ് അവസ്തി അധ്യക്ഷനും ജസ്റ്റിസ് കൃഷ്ണ എസ് ദീക്ഷിത്, ജസ്റ്റിസ് ജെ.എം ഖാസി എന്നിവര്‍ അംഗങ്ങളുമായ ബെഞ്ചിന്റേതായിരുന്നു വിധി.

Story Highlights: All India Muslim Personal Law Board, hijab, supreme court

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top