നിർത്തിയിട്ടിരുന്ന ഓല ഇലക്ട്രിക് സ്കൂട്ടറിനു തീപിടിച്ചു; വിഡിയോ വൈറൽ

വഴിയരികിൽ നിർത്തിയിട്ടിരുന്ന ഓല ഇലക്ട്രിക് സ്കൂട്ടറിനു തീപിടിച്ചു. ഓല എസ്1 പ്രോ ആണ് അഗ്നിക്കിരയായത്. കഴിഞ്ഞ ആഴ്ച പൂനെയിലാണ് സംഭവം. സ്കൂട്ടറിനു തീപിടിക്കുന്നതിൻ്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. സംഭവം അറിഞ്ഞെന്നും അന്വേഷണം നടക്കുകയാണെന്നും ഓല പ്രതികരിച്ചു. വരും ദിവസങ്ങളിൽ വേണ്ട നടപടികൾ സ്വീകരിക്കുമെന്നും ഓല അറിയിച്ചു.
ഇലക്ട്രിക്ക് ബൈക്ക് വാലെ എന്ന യൂട്യൂബ് ചാനലാണ് ആദ്യം ഈ വിഡിയോ പോസ്റ്റ് ചെയ്തത്. ആദ്യം സ്കൂട്ടറിൽ നിന്ന് പുക ഉയരുകയും പിന്നീട് തീപടരുകയും ചെയ്യുന്നത് വിഡിയോയിൽ കാണാം. തുടർന്ന് സ്കൂട്ടർ ആകെ അഗ്നി വിഴുങ്ങുകയാണ്. ഓല സ്കൂട്ടറുകൾക്ക് തീപിടിക്കുന്ന വിവിധ സംഭവങ്ങൾ രാജ്യത്തിൻ്റെ വിവിധ ഇടങ്ങളിൽ റിപ്പോർട്ട് ചെയ്തത് ആളുകൾക്ക് ആശങ്കയുണ്ടാക്കുന്നുണ്ട്. പലരും ഓർഡറുകൾ ക്യാൻസൽ ചെയ്യുന്നുണ്ട്.
കഴിഞ്ഞ വർഷം സെപ്തംബർ 8നാണ് ഓല ഇലക്ട്രിക് സ്കൂട്ടറിനുള്ള ബുക്കിംഗ് ആരംഭിച്ചത്. 499 രൂപയ്ക്ക് ബുക്ക് ചെയ്യുന്നവർക്ക് ഒക്ടോബർ മാസത്തോടെ സ്‌കൂട്ടറുകൾ വിതരണം ചെയ്യാനാകുമെന്നാണ് ഓല ഇലക്ടിക് പ്രഖ്യാപിച്ചിരുന്നത്. പിന്നീട് ഡെലിവറി നവംബറിലേക്ക് നീട്ടുകയും പിന്നീട് ഡിസംബർ പകുതിയോടെ ഡെലിവറി ആരംഭിക്കുമെന്ന് പ്രഖ്യാപിക്കുകയുമായിരുന്നു.
Story Highlights: Ola Electric Scooter Catches Fire Video
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here