Advertisement

ഒറ്റരൂപ നാണയങ്ങള്‍ കൂട്ടിവെച്ച് രണ്ടര ലക്ഷത്തിന്റെ ബൈക്ക് വാങ്ങി യുവാവ്; പണം എണ്ണാനെടുത്തത് പത്ത് മണിക്കൂര്‍

March 28, 2022
2 minutes Read

ഒറ്റരൂപ നാണയങ്ങള്‍ ശേഖരിച്ച് വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ ആശിച്ച ബൈക്ക് സ്വന്തമാക്കി യുവാവ്. തമിഴ്‌നാട് സേലം സ്വദേശിയായ വി ഭൂപതിയെന്ന യുവാവ് 2,60,000 ഒറ്റരൂപ നാണയങ്ങള്‍ കൂട്ടിവച്ചാണ് തന്റെ സ്വപ്ന ബൈക്ക് സ്വന്തമാക്കിയത്. ബജാജ് ഡോമിനോര്‍ 400 സിസി ബൈക്ക് സ്വന്തമാക്കുന്നത് സ്വപ്‌നം കണ്ടാണ് യുവാവ് മൂന്ന് വര്‍ഷത്തോളം നാണയങ്ങള്‍ കൂട്ടിവച്ചത്. ഒടുവില്‍ ഏറെ ആശിച്ച ബൈക്കിനുള്ള തുക ഉറപ്പിക്കാനായപ്പോള്‍ നാണയങ്ങളെല്ലാം ചാക്കിലാക്കി മാസായി ഭൂപതി ബജാജ് ഷോറൂമിലെത്തി ബൈക്ക് വാങ്ങുകയായിരുന്നു.

ഭൂപതിയെ സംബന്ധിച്ച് അത് തന്റെ സ്വപ്‌നസാക്ഷാത്കാരമായിരുന്നെങ്കിലും പണി കിട്ടിയത് ബജാജ് ഷോറൂമിലെ ജീവനക്കാര്‍ക്കാണ്. ഭൂപതി കൊണ്ടുവന്ന ഭാരിച്ച ചാക്കിലെ നാണയങ്ങളത്രയും എണ്ണിത്തീര്‍ക്കാന്‍ ജീവനക്കാര്‍ക്ക് വേണ്ടി വന്നത് 10 മണിക്കൂറാണ്. ഭൂപതിയെ നിരാശനാക്കാന്‍ തങ്ങള്‍ ആഗ്രഹിച്ചിരുന്നില്ലെന്നും അതിനാലാണ് ചാക്കില്‍ കൊണ്ടുവന്ന നാണയങ്ങള്‍ സ്വീകരിച്ചതെന്നും ഷോറൂം മാനേജര്‍ വ്യക്തമാക്കി.

Read Also : ഓസ്‌കർ സ്വന്തമാക്കി സഹോദരങ്ങൾ; മികച്ച ഗാനത്തിനുള്ള പുരസ്‌കാരം ബില്ലി ഐലിഷിനും ഫിനിയസ് ഓ കോണലിനും

29കാരനായ ഭൂപതി ഒരു സ്വകാര്യ സ്ഥാപനത്തില്‍ കമ്പ്യൂട്ടര്‍ ഓപ്പറേറ്ററായി ജോലി ചെയ്യുകയാണ്. ഭൂപതിയും നാല് സുഹൃത്തുക്കളും ബജാജ് ഷോറൂമിലെ അഞ്ച് ജീവനക്കാരും ചേര്‍ന്ന് നടത്തിയ പത്ത് മണിക്കൂര്‍ നീണ്ട പ്രയത്‌നത്തിന് ഒടുവിലാണ് നാണയങ്ങള്‍ എണ്ണിത്തീര്‍ന്നത്.

Story Highlights: tamil nadu youth collect coins to buy dream bike

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top