Advertisement

അംഗത്വമെടുക്കാന്‍ ആളില്ല, നടക്കുന്നത് വ്യാജ പ്രചരണമെന്ന് കെപിസിസി

March 29, 2022
1 minute Read
kpcc office

കോണ്‍ഗ്രസ് മെമ്പര്‍ഷിപ്പ് ക്യാമ്പയിനെതിരെ വ്യാജപ്രചരണമെന്ന് കെപിസിസി. മാധ്യമങ്ങളിലടക്കം അംഗത്വമെടുക്കാന്‍ ആളില്ലെന്ന പ്രചാരണമാണ് നടക്കുന്നത്. പ്രവര്‍ത്തകരുടെ ആത്മവീര്യം കെടുത്താനുള്ള ബോധപൂര്‍വ്വമായ ശ്രമമാണിതെന്ന് കോൺഗ്രസ് ആരോപിച്ചു.

മാര്‍ച്ച് 25 മുതല്‍ 31 വരെയാണ് കെ.പി.സി.സി മെമ്പര്‍ഷിപ്പ് വാരമായി പ്രഖ്യാപിച്ചത്. ഇതിനിടെ പേപ്പര്‍ അംഗത്വവും ചേര്‍ക്കാവുന്നതാണെന്ന് എ.ഐ.സി.സി നിർദ്ദേശിച്ചു. സംസ്ഥാനത്ത് ഡിജിറ്റല്‍, പേപ്പര്‍ അംഗത്വം ചേര്‍ക്കല്‍ പുരോഗമിക്കുകയാണ്. എന്നാൽ പ്രാരംഭ ഘട്ടത്തിലെ ഡിജിറ്റല്‍ അംഗത്വ കണക്ക് പ്രസിദ്ധീകരിച്ച് കോണ്‍ഗ്രസില്‍ ചേരാന്‍ ആളുകളില്ലെന്ന പ്രചാരണമാണ് നടത്തുന്നത്.

കെ-റെയിലില്‍ ജനങ്ങളില്‍ നിന്നും ഒറ്റപ്പെട്ടു പോകുന്ന നൈരാശ്യത്തില്‍ നിന്നാണ് ഇത്തരം വാര്‍ത്തകള്‍ സൈബര്‍ ഗ്രൂപ്പുകളില്‍ സൃഷ്ടിക്കപ്പെടുന്നത്. മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനം അവസാനിക്കുമ്പോള്‍ ഇത്തരം തെറ്റായ വാര്‍ത്തകള്‍ കൊടുക്കുന്നവരുടെ മുഖം ചുളിഞ്ഞു പോകുന്നത് കാണാമെന്നും കെ.പി.സി.സി സൂചിപ്പിച്ചു.

Story Highlights: fake propaganda against kpcc

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top