കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർത്ഥിനി മുങ്ങിമരിച്ചു

കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർത്ഥിനി മുങ്ങിമരിച്ചു. പമ്പാവാലി ആലപ്പാട് പാപ്പിക്കയത്തില്‍ കുളിക്കാനിറങ്ങിയ വിനോദിന്റെ മകള്‍ നന്ദനയാണ് (17) മരിച്ചത്. കൂടെ കുളിക്കാനിറങ്ങിയ കുട്ടിയെ രക്ഷപ്പെടുത്തി. വീട്ടില്‍ വെള്ളമില്ലാത്തതിനാലാണ് ഇവര്‍ കയത്തില്‍ കുളിക്കാനെത്തിയത്.(girl drowned in pathanamthitta)
അതേസമയം ഉത്തര്‍പ്രദേശ് കുശിനഗറിൽ മുസ്ലീം യുവാവിനെ കൊലപ്പെടുത്തിയ കേസിൽ 4 പേർ അറസ്റ്റിലായി. കൊലപാതകത്തിൽ കൂടുതൽ പ്രതികളുണ്ടെന്ന് മരിച്ച ബാബർ അലിയുടെ(20) ബന്ധുക്കൾ ആരോപിച്ചു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ വിജയിച്ച ബിജെപിയുടെ വിജയാഘോഷത്തില്‍ പങ്കെടുത്തതിനാണ് ബാബറിനെ കൊലപ്പെടുത്തിയത് എന്നാണ് ആരോപണം. അതേസമയം ബാബറിന്റെ ബന്ധുക്കൾക്ക് പൊലീസ് സംരക്ഷണം ഏർപ്പെടുത്തി.
Story Highlights: girl drowned in pathanamthitta
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here