ഐ.ലീഗ്; ‘രക്ഷകനായി റൊണാള്‍ഡ്’ ;നിലവിലെ ചാമ്പ്യന്മാരായ ഗോകുലം കേരള എഫ്.സിയ്ക്ക് സമനില

ഇന്‍ജുറി ടൈമില്‍ രക്ഷകനായി റൊണാള്‍ഡ് എത്തി, രാജസ്ഥാനെതിരേ ഗോകുലത്തിന് സമനില. ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടി സമനിലയില്‍ പിരിഞ്ഞു.ഒരു ഘട്ടത്തില്‍ തോല്‍വി അഭിമുഖീകരിക്കുകയായിരുന്ന ഗോകുലം ഇന്‍ജുറി ടൈമില്‍ നാന്‍ഗോം റൊണാള്‍ഡ് സിങ് നേടിയ ഗോളാണ് ഗോകുലത്തെ തോല്‍വിയില്‍ നിന്ന് രക്ഷിച്ചത്.
രാജസ്ഥാന് വേണ്ടി സാര്‍ഡോര്‍ യാഖൊനോവാണ് ഗോൾ നേടിയത്. 27-ാം മിനുറ്റില്‍ ലഭിച്ച പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ചാണ് യാഖോനോവ് രാജസ്ഥാന് വേണ്ടി വലകുലുക്കിയത്. 90 മിനിറ്റ് വരെ ആ ലീഡ് കാത്തുസൂക്ഷിക്കാനും രാജസ്ഥാന് സാധിച്ചു. എന്നാല്‍ 66-ാം മിനുറ്റില്‍ ഒമര്‍ റാമോസ് ചുവപ്പുകാര്‍ഡ് കണ്ടതോടെ രാജസ്ഥാന്‍ പത്തുപേരായി ചുരുങ്ങി. പിന്നാലെയാണ് ഗോകുലം ഗോളടിച്ചത്. 90-ാം മിനുറ്റിലാണ് നാന്‍ഗോം റൊണാള്‍ഡ് സിങ് ഒരു ഗോള്‍ തിരിച്ചടിച്ച് ഗോകുലത്തിന് സമനില നേടിയത്.
ഈ സമനിലയോടെ ഗോകുലം ഏഴ് മത്സരങ്ങളില്‍ നിന്ന് 15 പോയന്റുമായി പോയന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത് തുടരുന്നു. മറുവശത്ത് രാജസ്ഥാന്‍ ഏഴ് മത്സരങ്ങളില്‍ നിന്ന് 10 പോയന്റുമായി ആറാമതാണ്.
Story Highlights: gokulam kerala fc vs rajasthan fc i-league-2022 match result
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here