Advertisement

ലണ്ടണിൽ മലയാളി വിദ്യാർത്ഥിനിക്ക് കുത്തേറ്റു; കുത്തിയത് ഇന്ത്യൻ വിദ്യാർത്ഥി

March 29, 2022
0 minutes Read
kerala student stabbed in london

ലണ്ടണിൽ മലയാളി വിദ്യാർത്ഥിനിക്ക് കുത്തേറ്റു. സോന ബൈജുവെന്ന 23 കാരിക്കാണ് കുത്തേറ്റത്. മറ്റൊരു ഇന്ത്യൻ വിദ്യാർത്ഥിയാണ് സോനയെ കത്തിയെടുത്ത് കുത്തിയത്. പ്രതി ശ്രീരാം അംബാർലയെ പൊലീസ് അറസ്റ്റ് ചെയ്തു.

ലണ്ടണിലെ ഹൈദരാബാദ് ബിരിയാണി റെസ്റ്റോറന്റിൽ വച്ചായിരുന്നു സംഭവം. റെസ്‌റ്റോറന്റിൽ സോന പാർട്ട് ടൈമായി ജോലി ചെയ്തിരുന്നു. ശ്രീരാമിന് ഭക്ഷണം വിളമ്പുന്നതിനിടെയാണ് കുത്തി കൊലപ്പെടുത്താൻ ശ്രമിച്ചത്. പരുക്കേറ്റ സോനയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ ആരോഗ്യ നില തൃപ്തികരമാണ്.

ശ്രീരാമിനെ പൊലീസ് അറസ്റ്റ് ചെയ്ത് തേംസ് മജിസ്‌ട്രേറ്റ് കോടതിക്ക് മുന്നിൽ ഹാജരാക്കി. ഏപ്രിൽ 25 വരെ ശ്രീരാമിനെ കോടതി റിമാൻഡ് ചെയ്തു.

ആക്രമണത്തിന് പിന്നിലെ കാരണം കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. സോന പഠിക്കുന്ന ഈസ്റ്റ് ലണ്ടൺ സർവകലാശാല അന്വേഷണത്തോട് പൂർണമായും സഹകരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top