Advertisement

ടിപ്പുവും ബാബറും ഉൾപ്പെടെ മുസ്ലിം ഭരണാധികാരികളെപ്പറ്റിയുള്ള പാഠഭാഗങ്ങൾ വെട്ടിച്ചുരുക്കാനൊരുങ്ങി കർണാടക

March 29, 2022
1 minute Read

ഇന്ത്യ ഭരിച്ച മുസ്ലിം ഭരണാധികാരികൾപ്പെറ്റിയുള്ള പാഠഭാഗങ്ങൾ വെട്ടിച്ചുരുക്കാനൊരുങ്ങി കർണാടക. ടിപ്പു സുൽത്താൻ, ബാബർ, മുഹമ്മദ് ബിൻ തുഗ്ലക്ക് തുടങ്ങിയ ഭരണാധികാരികളെപ്പറ്റിയുള്ള പാഠഭാഗങ്ങൾ വെട്ടിച്ചുരുക്കാൻ കർണാടകയിലെ പാഠപുസ്തക പരിഷ്‌കാര കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്.

ടിപ്പുവിനെ മഹത്വവത്കരിക്കുന്ന വിശേഷണങ്ങളൊക്കെ ഒഴിവാക്കും. ടിപ്പു സ്വാതന്ത്ര്യസമര സേനാനിയാണെന്ന് പറയുന്ന ഭാഗവും നീക്കും. മുഗൾ സാമ്രാജ്യത്തിൻ്റെ വിശാലമായ ചരിത്രം ഇനി പഠിക്കാനുണ്ടാവില്ല. പകരം, സംക്ഷിപ്ത വിവരണങ്ങളിൽ ഒതുക്കും. കശ്മീരിലെ കർകോട്ട സാമ്രാജ്യവും അസമിലെ അഹോം സാമ്രാജ്യവും സിലബസിൽ ഉൾപ്പെടുത്തും. ബുദ്ധ, ജൈന മതങ്ങളുടെ പിറവിയെപ്പറ്റി പറയുന്ന അധ്യായത്തിൻ്റെ മുഖവുരയും ഒഴിവാക്കിയിട്ടുണ്ട്. ഇതിനെതിരെ കോൺഗ്രസ് രംഗത്തുവന്നിട്ടുണ്ട്.

ചരിത്രത്തിൽ നിക്ഷ്പക്ഷ നിലപാട് സ്വീകരിക്കാനാണ് തങ്ങൾ ശ്രമിച്ചെതന്ന് പാഠപുസ്തക പരിഷ്‌കാര കമ്മിറ്റി തലവൻ രോഹിത് ചക്രതീർഥ പറഞ്ഞു. സത്യസന്ധമായ വിവരങ്ങൾ ഉൾപ്പെടുത്താനായിരുന്നു ശ്രമം. ടിപ്പുവിനെക്കുറിച്ച് പ്രചരിക്കുന്ന കാര്യങ്ങളിൽ വ്യാജമായ ചിലതുണ്ട്. അതൊക്കെ ഒഴിവാക്കിയെന്നും അദ്ദേഹം പറഞ്ഞു. ടിപ്പു സുൽത്താൻ മൈസൂർ കടുവയല്ല, എലിയാണ് എന്ന് ബിജെപി എംഎൽഎ അപ്പാച്ചു രഞ്ജൻ ആരോപിച്ചു. 8000 അമ്പലങ്ങളും പള്ളികളും ടിപ്പു തകർത്തു, ഒട്ടേറെ ആളുകളുടെ മതം മാറ്റി. 60,000 കൂർഗ് ജനതയെ കൊന്നു. ടിപ്പുവിനെ പാഠപുസ്തകങ്ങളിൽ നിന്ന് പുറത്താക്കണമെന്നും എംഎൽഎ പറഞ്ഞു.

Story Highlights: Lessons Tippu Sultan Babar Karnataka

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top