സ്‌പൈനല്‍ മസ്‌കുലാര്‍ അട്രോഫി ബാധിച്ച് ഒന്നരവയസുകാരി; ഗൗരി ലക്ഷ്മിയുടെ അതിജീവനത്തിനായി കൈകോര്‍ക്കാം

അപൂര്‍വ ജനിതക രോഗമായ സ്‌പൈനല്‍ മസ്‌കുലാര്‍ അട്രോഫി എന്ന അസുഖം ബാധിച്ച് ജീവിതത്തിലേക്ക് തിരികെയെത്താന്‍ സുമനുസുകളുടെ സഹായം കാത്തിരിക്കുകയാണ് ഒരു കുടുംബം. പാലക്കാട് ഷൊര്‍ണൂര്‍ സ്വദേശി ലിജുവിന്റെയും നിതയുടെയും മകള്‍ ഒന്നരവയസുകാരി ഗൗരി ലക്ഷ്മിയുടെ ചികിത്സയ്ക്ക് വേണ്ടത് 16 കോടി രൂപയാണ്. അംഗവൈകല്യമുള്ള ലിജുവിന്റെ സ്വകാര്യ ആശുപത്രിയിലെ ജോലിയാണ് അഞ്ചംഗ കുടുംബത്തിന്റെ ഏക വരുമാനം. തങ്ങള്‍ക്ക് സ്വപ്‌നം കാണാന്‍ പോലും കഴിയാത്ത തുക കണ്ടെത്താനുള്ള നെട്ടോട്ടത്തിലാണ് നാടും വീടും.
ഗൗരി ലക്ഷ്മിയുടെ ചികിത്സയ്ക്കായി വിദേശത്ത് നിന്നിറക്കുമതി ചെയ്യുന്ന മരുന്നിന് വേണ്ട തുക എങ്ങനെ കണ്ടെത്തുമെന്നറിയാത്ത അവസ്ഥയിലാണിവര്‍. മകളുടെ ജീവന്‍ രക്ഷിക്കാന്‍ ഈ കുടുംബം അകമഴിഞ്ഞ സഹായം കാത്തിരിക്കുകയാണ്. കള്ളിപ്പാടം കുന്നത്തുവീട്ടില്‍ ഇന്ന് സങ്കടക്കടല്‍ മാത്രം..
ഇരിക്കാനോ നടക്കാനോ കഴിയാതെ വന്നതോടെ ബെംഗളൂരുവില്‍ നടത്തിയ വിദഗ്ധ ചികിത്സയിലാണ് കുഞ്ഞുഗൗരിയുടെ രോഗം തിരിച്ചറിഞ്ഞത്. രണ്ട് വയസാകുന്നതിന് മുന്‍പ് ഗൗരി ലക്ഷ്മിക്ക് വിദേശത്ത് നിന്ന് മരുന്നെത്തിച്ച് ചികിത്സ നല്‍കണം. ഇതിനായി കുറച്ച് ദിവസമേ ഇനി ശേഷിക്കുന്നുള്ളൂ. ഈ തുക എങ്ങനെ കണ്ടെത്താനാകുമെന്ന ശ്രമത്തിലാണ് കുടുംബവും നാട്ടുകാരും ജനപ്രതിനിധികളും. കനിവുള്ള മനുഷ്യരില്‍ വിശ്വാസമര്‍പ്പിച്ച് കാത്തിരിക്കുകയാണ് ഗൗരിയുടെ മാതാപിതാക്കള്‍.
K. L. LIJU
ACCOUNT NUMBER: 4302001700011823
IFSC CODE: PUNB0430200
PHONE: 9847200415
Story Highlights: spinal muscular atrophy child needs help
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here