റഷ്യ–യുക്രൈൻ യുദ്ധത്തെ തുടർന്ന് മടങ്ങിയെത്തിയ വിദ്യാർത്ഥികൾ അനിശ്ചിതത്വത്തിലാണ്, കേന്ദ്രനടപടി വേണം’; ഹൈബി ഈഡൻ

റഷ്യ–യുക്രൈൻ യുദ്ധത്തെ തുടർന്ന് മടങ്ങിയെത്തിയവരുടെ സ്ഥിതി അതീവ ദയനീയമായി തുടരുകയാണ്. വിദേശ മെഡിക്കൽ സർവകലാശാലയിലെ വിദ്യാർത്ഥികളും അവരുടെ രക്ഷിതാക്കളും വലിയ അനിശ്ചിതത്വത്തിലാണെന്നും, അവരുടെ വിദ്യാഭ്യാസം പൂർത്തിയാക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്നും ലോക്സഭയുടെ ശൂന്യവേളയിൽ ഹൈബി ഈഡൻ ആവശ്യപ്പെട്ടു. (Students of Foreign Medical university are in crisis : Hibi Eden MP)
ഭൂരിഭാഗം വിദ്യാർഥികളും വിദ്യാഭ്യാസ ലോണെടുത്താണ് പഠനത്തിനായി വിദേശ രാജ്യങ്ങളിലേക്ക് പോയത്. ഇത് സൃഷ്ടിക്കുന്ന സമ്മർദം വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും ഒരുപോലെയാണ് ബാധിക്കുന്നത്.
Read Also : ഓസ്കർ സ്വന്തമാക്കി സഹോദരങ്ങൾ; മികച്ച ഗാനത്തിനുള്ള പുരസ്കാരം ബില്ലി ഐലിഷിനും ഫിനിയസ് ഓ കോണലിനും
പ്രാക്ടിക്കൽ പഠനവും ക്ലിനിക്കൽ ക്ലിനിക്കൽ അനുഭവങ്ങളും മെഡിക്കൽ പഠനത്തിൽ അനിവാര്യമാണ്. നാട്ടിലേക്ക് മടങ്ങിയവർക്ക് ഇപ്പോഴും ഓൺലൈൻ ക്ലാസുകൾ ലഭ്യമാകുന്നുണ്ടെങ്കിലും കഴിഞ്ഞ രണ്ടു വർഷമായി ക്ലിനിക്കൽ ക്ലാസുകളില്ല.
ഇവിടെ ക്ലിനിക്കൽ പ്രാക്ടീസിന് അനുമതി തേടിയെങ്കിലും ലഭിച്ചില്ല. അതിനു വേണ്ടി നാഷനൽ മെഡിക്കൽ കമ്മിഷൻ നിയമം ദേഭഗതി ചെയ്യണം. വിദ്യാർത്ഥികൾ ആത്മഹത്യയുടെ വക്കിലാണ്. ഈ സാഹചര്യം മനസ്സിലാക്കി കേന്ദ്ര സർക്കാർ വിഷയത്തിൽ ഇടപെടണമെന്നും അനുകൂല നടപടികൾ സ്വികരിക്കാൻ തയാറാകണമെന്നും ഹൈബി ആവശ്യപ്പെട്ടു.
Story Highlights: Students of Foreign Medical university are in crisis : Hibi Eden MP
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here