ചിത്രത്തിൽ എന്താണ് കാണാൻ കഴിയുന്നത്? നിങ്ങളുടെ സ്വഭാവത്തിലെ ന്യൂനതകളെ ചൂണ്ടിക്കാട്ടുന്ന ചിത്രത്തെക്കുറിച്ചറിയാം..

ചിത്രത്തിൽ എന്താണ് കാണാൻ കഴിയുന്നത്? നിങ്ങളുടെ സ്വഭാവത്തിലെ ന്യൂനതകളെ ചൂണ്ടിക്കാട്ടുകയാണ് ഈ ചിത്രം. സാങ്കേതിക വിദ്യയുടെ സഹായത്തോടെ പ്രത്യേക ചില ടൂളുകൾ ഉപയോഗിച്ച് തയ്യാറാക്കിയ ചിത്രമാണിത്. കാഴ്ചക്കാർ എന്ത് കാണുന്നുവെന്നതിനെ അടിസ്ഥാനപ്പെടുത്തി അവരുടെ സ്വഭാവ സവിശേഷതകൾ പറയാനാകുമെന്നാണ് ചിത്രം പുറത്തുവിട്ട യുവർടാംഗോ.കോം വിശദീകരിക്കുന്നത്. ഒപ്റ്റിക്കൽ ഇല്യൂഷൻ തോന്നിപ്പിക്കുക എന്നാണ് ചിത്രം കൊണ്ട് ഉദ്ദേശിക്കുന്നത്. (what you have see in the optical image?)
Read Also : ഓസ്‌കർ സ്വന്തമാക്കി സഹോദരങ്ങൾ; മികച്ച ഗാനത്തിനുള്ള പുരസ്‌കാരം ബില്ലി ഐലിഷിനും ഫിനിയസ് ഓ കോണലിനും
പ്രധാനമായും രണ്ട് തരത്തിലാണ് ഈ ചിത്രത്തെ ആളുകൾ നോക്കിക്കാണുക. ഒന്നുകിൽ ഐസക് ന്യൂട്ടന്റെ പ്രതിഛായയുള്ള മുഖം. അല്ലെങ്കിൽ മരച്ചുവട്ടിൽ ഇരിക്കുന്ന വായനക്കാരൻ.
ഒപ്റ്റിക്കൽ ഇല്യൂഷൻ മൂലം മരച്ചുവട്ടിൽ ഇരിക്കുന്ന വായനക്കാരനെയാണ് നിങ്ങൾ ആദ്യം ശ്രദ്ധിച്ചതെങ്കിൽ, നിങ്ങൾ പകൽക്കിനാവ് കാണുന്നയാളായിരിക്കുമെന്ന് ചുരുക്കം. നിങ്ങൾ നിങ്ങളുടേതായ മറ്റൊരു ലോകത്തിൽ വിഹരിക്കാൻ എപ്പോഴും താൽപര്യപ്പെടും. ഭാവനയാണ് നിങ്ങൾക്ക് പ്രധാനം. അതുകൊണ്ട് തന്നെ ചുറ്റമുള്ളവരെയും ചുറ്റുമുള്ളതിനെയോ നിങ്ങൾ ശ്രദ്ധിക്കാതെ പോകാം. നിങ്ങളുടെ അശ്രദ്ധ മൂലം അടുപ്പമുള്ളവർക്ക് നിങ്ങളിൽ അവിശ്വാസ്യത തോന്നിയേക്കാം.
ഒപ്റ്റിക്കൽ ഇല്യൂഷൻ മൂലം ഐസക് ന്യൂട്ടന്റെ പ്രതിഛായയുള്ള മുഖമാണ് കാണുന്നതെങ്കിൽ. നിങ്ങൾക്ക് സ്പഷ്ടമായ ഭാഷാ വൈദഗ്ധ്യമുണ്ടാകും, മറ്റുള്ളവരോട് നല്ലപോലെ സംസാരിക്കാൻ നിങ്ങൾ ഇഷ്ടപ്പെടും. എന്നാൽ ചുറ്റുമുള്ളവർ നിങ്ങളെ പലപ്പോഴും മോശമായി വിലയിരുത്തും. ഇതിനാൽ പല കാര്യങ്ങളും പറയേണ്ടിയിരുന്നില്ലെന്ന് നിങ്ങൾക്ക് തോന്നും. മറ്റുള്ളവരുടെ മനസ് വായിക്കാൻ നിങ്ങൾക്ക് കഴിയും. പക്ഷേ എപ്പോൾ സംസാരിക്കണമെന്നും എപ്പോൾ സംസാരിക്കരുതെന്നും തിരിച്ചറിയാൻ നിങ്ങൾ ബുദ്ധിമുട്ടും.
Story Highlights: what you have see in the optical image?
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here