Advertisement

ആലുവയില്‍ വന്‍ സ്പിരിറ്റ് വേട്ട; രഹസ്യഅറയില്‍ സൂക്ഷിച്ച 8000 ലിറ്റര്‍ സ്പിരിറ്റ് പിടികൂടി

March 31, 2022
2 minutes Read

എറണാകുളം ആലുവയില്‍ വന്‍ സ്പിരിറ്റ് വേട്ട. എണ്ണായിരം ലിറ്റര്‍ സ്പിരിറ്റ് പിടികൂടി. പെയിന്റ് നിര്‍മാണ കമ്പനിയിലെ ഭൂഗര്‍ഭ അറയില്‍ സൂക്ഷിച്ചിരിക്കുയായിരുന്നു സ്പിരിറ്റ്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. റെയ്ഡ് ഇപ്പോഴും തുടരുന്നു. ( Spirit Hunt in Aluva )
എടയാര്‍ വ്യവസായ മേഖലയിലാണ് കമ്പനി പ്രവര്‍ത്തിക്കുന്നത്. സംഭവത്തില്‍ രണ്ടു പേരെ കസ്റ്റഡിയിലെടുത്തുവെന്നാണ് ലഭിക്കുന്ന വിവരം. എക്‌സൈസിന്റെ അടിമാലിയില്‍ നിന്നും എറണാകുളത്തു നിന്നുമുള്ള സംയുക്ത സംഘത്തിന്റെ പരിശോധനയിലാണ് സ്പിരിറ്റ് ശേഖരം കണ്ടെത്തിയത്. ചെറിയ ജാറുകളിലാക്കി കാര്‍ട്ടണ്‍ ബോക്‌സുകളില്‍ ഭൂഗര്‍ഭ അറയില്‍ സൂക്ഷിച്ച നിലയിലായിരുന്നു സ്പിരിറ്റ്. സാനിറ്റൈസര്‍ എന്ന വ്യാജേനയാണ് സ്പിരിറ്റ് സൂക്ഷിച്ചിരുന്നതെന്നാണ് നിലവില്‍ ലഭിക്കുന്ന വിവരം.

Story Highlights: Big Spirit Hunt in Aluva; 8000 spirits kept in a secret compartment were seized

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top