Advertisement

ഡോ.രാജു ഡേവിസ് ഇന്റർനാഷ്ണൽ സ്‌കൂളിൽ പുതിയ സ്‌പോർട്ട്‌സ് കോംപ്ലക്‌സ് ഒരുങ്ങുന്നു

March 31, 2022
2 minutes Read
dr raju davis school sports complex

തൃശൂർ മാളയിലെ ഡോ.രാജു ഡേവിസ് ഇന്റർനാഷ്ണൽ സ്‌കൂളിൽ പുതിയ സ്‌പോർട്ട്‌സ് കോംപ്ലക്‌സ് ഒരുങ്ങുന്നു. റവന്യൂ മന്ത്രി കെ.രാജനാണ് ഉദ്ഘാടനം. ( dr raju davis school sports complex )

കുട്ടികളുടെ അക്കാദമിക് മികവിനൊപ്പം കായിക ശേഷികളും വളർത്തിയെടുക്കുക എന്ന ലക്ഷ്യം മുന്നിൽ കണ്ട് അത്യാധുനിക സംവിധാനങ്ങളോടെയുള്ള സപോർട്ട്‌സ് കോംപ്ലക്‌സാണ് സ്‌കൂൾ അധികൃതർ പണി കഴിപ്പിച്ചിരിക്കുന്നത്. രണ്ടോ മൂന്നോ കായിക ഇനത്തിന് മാത്രം പ്രാധാന്യം കൊടുക്കാതെ നീന്തൽ മുതൽ ജിംനാസ്റ്റിക്‌സ് വരെ പരിശീലിക്കാൻ തക്ക മികവുറ്റ കായിക പരിശീലന കേന്ദ്രമാകും ഇത്.

ഇൻഡോർ സ്വിമിംഗ് പൂൾ, ഹോഴ്‌സ് റൈഡിംഗ് റിങ്ക്, റോളർ സ്‌കേറ്റിംഗ് റിങ്ക്, മൂന്ന് ബാസ്‌കറ്റ് ബോൾ കോർട്ടുകൾ, മൂന്ന് വോളിബോൾ കോർട്ടുകൾ, രണ്ട് ഇൻഡോർ വുഡൻ ഫ്‌ളോർ ഷട്ടിൽ കോർട്ടുകൾ, മൂന്ന് ടേബിൾ ടെന്നിസ് ബോർഡുകൾ, ഹോക്കി കോർട്ട്, അത്‌ലറ്റിക്‌സ് ട്രാക്ക്, ഹാൻഡ് ബോൾ, ബേസ് ബോൾ, ജിംനാസ്റ്റിക്‌സ് ഹോൾ എന്നിങ്ങനെ നിരവധഇ കായിക ഇനങ്ങൾ സ്‌പോർട്ട്‌സ് കോംപ്ലക്‌സിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഏപ്രിൽ 9നാണ് സ്‌പോർട്ട്‌സ് കോംപ്ലക്‌സിന്റെ ഉദ്ഘാടനം. പി.കെ ഡേവിസ് മാസ്റ്റർ മുഖ്യാതിഥിയായ ചടങ്ങിൽ അഡ്വ.വിആർ സുനിൽ കുമാർ എംഎൽഎ അധ്യക്ഷത വഹിക്കും.

Story Highlights: dr raju davis school sports complex

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top