Advertisement

കാസർകോഡ് ചന്ദ്രഗിരിക്കരയിൽ ഭീമൻ ആമകളുടെ വാസസ്ഥാനം!

March 31, 2022
1 minute Read

ശുദ്ധജലാശയങ്ങളിൽ മാത്രം കാണുന്ന അപൂർവയിനം ഭീമൻ ആമകളുടെ വാസസ്ഥാനം കാസർകോഡ് ചന്ദ്രഗിരിക്കരയിൽ കണ്ടെത്തി. പയസ്വിനിപ്പുഴയിലാണ് ആമകളുടെ കൂട്ടം തെറ്റി അലഞ്ഞ പൂർണ വളർച്ച എത്താത്ത പെൺ ആമയിൽ ഒന്നിനെ ചത്ത നിലയിൽ കണ്ടെത്തിയത്. ജയന്റ് സോഫ്റ്റ് ഷെൽടർട്ടിൽ എന്നറിയപ്പെടുന്ന 40 കിലോയോളം ഭാരമുള്ള ആമയ്ക്ക് 10 വയസ് പ്രായം കണക്കാക്കുന്നു.

വന്യജീവി വിഭാഗത്തിൽപ്പെടുന്ന അപൂർവയിനം ആമയ്ക്ക് ഒരു മീറ്റർ നീളവും 62 സെ.മീ വീതിയുമാണുള്ളത്. ബാവിക്കര റഗുലേറ്ററിൽ കുടുങ്ങി തലയ്ക്ക് പരിക്കേറ്റാണ് ആമ ചത്തതെന്ന് വനപാലകർ പറഞ്ഞു. വെറ്ററിനറി ഡോക്ടർ വിഷ്ണു വേലായുധൻ എത്തിയാണ് ആമയുടെ ജഡം പോസ്റ്റുമോർട്ടം നടത്തിയത്.

Read Also : ഉത്തരേന്ത്യയിൽ ഉഷ്ണതരംഗ മുന്നറിയിപ്പ്

2010ൽ കോഴിക്കോട് കുറ്റ്യാടി പുഴയിൽ കണ്ടതിനു ശേഷം പയസ്വിനി, ചന്ദ്രഗിരി പുഴകളിലാണ് ഇവയെ പിന്നീട് കണ്ടെത്തുന്നത്. വന്യജീവി ഗവേഷകർ തളങ്കരയിലെ പുഴക്കരയിൽ ഈ ആമകളുടെ അഞ്ചു മുട്ടകൾ കണ്ടെത്തിയിരുന്നു. വനംവകുപ്പിന്റെ സഹകരണത്തോടെ ഈ മുട്ടകൾ കൃത്രിമമായി വിരിയിച്ച് അഞ്ച് ആമക്കുഞ്ഞുങ്ങളെ പുഴയിൽ വിട്ടിരുന്നു.

വന്യജീവി ഗവേഷകയായ ഉത്തർപ്രദേശുകാരി ആരുഷി ജെയിൻ ഈ ഭാഗങ്ങളിൽ ക്യാമ്പ് ചെയ്ത് അവരുടെ നേതൃത്വത്തിൽ ആമകളെ കുറിച്ച് പഠനം നടത്തിവരുകയാണ്. സംഭവം അറിഞ്ഞ് വനപാലകർ സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.

Story Highlights: Huge turtle habitat at Kasaragod Chandragiri!

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top