കൊച്ചി ഐഎഫ്എഫ്‌കെ : സ്റ്റുഡന്റ്‌സ് ഡെലിഗേറ്റ്‌സിന് മെട്രോയിൽ സൗജന്യ യാത്ര

കൊച്ചി രാജ്യാന്തര ഫിലിം ഫെസ്റ്റിവെലിൽ പങ്കെടുക്കുന്ന സ്റ്റുഡെന്റ് ഡെലിഗേറ്റുകൾക്കും ഒഫീഷ്യൽസിനും സൗജന്യ യാത്രയൊരുക്കി കൊച്ചി മെട്രോ. ഏപ്രിൽ 1 മുതൽ 5 വരെയാണ് കൊച്ചി മെട്രോയിൽ സൗജന്യ യാത്രാസൗകര്യം. കൊച്ചി മെട്രോ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ( kochi metro offers free travel for iffk delegates )
കൊച്ചി ഐ.എഫ്.എഫ്.കെയുടെ ഒഫീഷ്യൽ ട്രാവൽ പാർട്ട്ണർ കെ.എം.ആർ.എൽ ആണ്. ഡെലിഗേറ്റ് പാസ് കാണിച്ച് ടിക്കറ്റ് കൗണ്ടറിൽ നിന്ന് സൗജന്യമായി ടിക്കറ്റ് എടുക്കാം.
Read Also : കൊച്ചി മെട്രോ തൂണിന്റെ ബലക്ഷയം പരിഹരിക്കാൻ നടപടി തുടങ്ങി
രാജ്യാന്തര ഫിലിം ഫെസ്റ്റിവെലിന്റെ തിം പോസ്റ്റർ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ ലോക്‌നാഥ് ബഹ്‌റ പ്രകാശനം ചെയ്തു.ചലച്ചിത്ര അക്കാദമി സെക്രട്ടറി സി.അജോയ് , ഡെപ്യൂട്ടി ഡയറക്ടർ (ഫെസ്റ്റിവൽ) എച്ച്.ഷാജി, ഡെപ്യൂട്ടി ഡയറക്ടർ (പ്രോഗ്രാംസ്) എൻ.പി സജീഷ്, പ്രോഗ്രാം മാനേജർ (ഫെസ്റ്റിവൽ) കെ.ജെ റിജോയ്,ആർ.ഐ.എഫ്.എഫ്.കെ സംഘാടക സമിതി ജനറൽ കൺവീനർ ഷിബു ചക്രവർത്തി, സബ് കമ്മിറ്റി ചെയർമാൻ സോഹൻ സീനുലാൽ, കോളിൻസ് ലിയോഫിൽ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
Story Highlights: kochi metro offers free travel for iffk delegates
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here