ഖാനെതിരായ അവിശ്വാസം ചർച്ചചെയ്തില്ല, ദേശീയ അസംബ്ലി ഞായറാഴ്ച വരെ നിർത്തിവച്ചു

ഭൂരിപക്ഷം നഷ്‌ടപ്പെട്ട പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെതിരെയുള്ള അവിശ്വാസ പ്രമേയം ചർച്ചചെയ്തില്ല. ദേശീയ അസംബ്ലി സമ്മേളനം വ്യാഴാഴ്ച വരെ പിരിഞ്ഞു. പാർലമെന്റ് ഹൗസിൽ സഭ ചേർന്നയുണ്ടൻ പ്രതിപക്ഷ നിയമസഭാംഗങ്ങൾ അവിശ്വാസം ആവശ്യപ്പെട്ടെങ്കിലും സ്പീക്കർ അനുവദിച്ചില്ല.
അസംബ്ലി സമ്മേളനം ആരംഭിച്ചയുടൻ ഡെപ്യൂട്ടി സ്പീക്കർ ഖാസിം സൂരി അജണ്ടയിൽ ലിസ്റ്റ് ചെയ്തിരിക്കുന്ന കാര്യങ്ങൾ ചർച്ച ചെയ്യാൻ ആവശ്യപ്പെട്ടു. എന്നാൽ പ്രധാനമന്ത്രിക്കെതിരെയുള്ള അവിശ്വാസ പ്രമേയത്തിൽ ഉടൻ വോട്ടെടുപ്പ് നടത്തണമെന്ന് പ്രതിപക്ഷ പറഞ്ഞു. ആവശ്യം നിരസിച്ചതോടെ പ്രതിപക്ഷ നിയമസഭാംഗങ്ങൾ ബഹളം ഉണ്ടാക്കി. തുടർന്ന് ഡെപ്യൂട്ടി സ്പീക്കർ സഭ ഞായറാഴ്ച വരെ നിർത്തിവച്ചു.
അതേസമയം ഇമ്രാൻ ഖാൻ അൽപ്പസമയത്തിനകം രാജ്യത്തെ അഭിസംബോധന ചെയ്യുമെന്ന് പാക് മന്ത്രി ഫവാദ് ചൗധരി ട്വിറ്ററിൽ അറിയിച്ചു. സ്ഥാനമൊഴിയുകയും വോട്ടെടുപ്പിനെ അഭിമുഖീകരിക്കാതിരിക്കുകയും ചെയ്യുമെന്ന അഭ്യൂഹങ്ങൾ പരന്നതിനാൽ ഇമ്രാൻ ഖാൻ ബുധനാഴ്ച രാജ്യത്തെ അഭിസംബോധന ചെയ്യുന്നത് റദ്ദാക്കിയിരുന്നു.
രണ്ട് പ്രധാന സഖ്യകക്ഷികൾ കൂറുമാറിയതിനെ തുടർന്ന് 342 അംഗ നിയമസഭയിൽ ഇമ്രാൻ ഖാന് ഭൂരിപക്ഷം നഷ്ട്ടപ്പെട്ടിരുന്നു. സാമ്പത്തിക പ്രതിസന്ധിക്കും രാജ്യത്ത് വർദ്ധിച്ചുവരുന്ന പണപ്പെരുപ്പത്തിനും കാരണം ഖാന്റെ സർക്കാരാണെന്ന് പ്രതിപക്ഷം ആരോപിച്ചു. മാർച്ച് എട്ടിന് ദേശീയ അസംബ്ലി സെക്രട്ടേറിയറ്റിൽ പ്രതിപക്ഷ പാർട്ടികൾ അവിശ്വാസ പ്രമേയം സമർപ്പിച്ചിരുന്നു. മാർച്ച് 28 ന് പാർലമെന്റിൽ അവതരിപ്പിച്ചു. വോട്ടെടുപ്പ് ഏപ്രിൽ 3 ന് മാറ്റുകയും ചെയ്തു.
Story Highlights: no confidence vote deferred to april 3
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here