ട്രെൻഡിനൊപ്പം പി ജയരാജനും; ‘ചാമ്പിക്കോ’ സോഷ്യൽ മീഡിയയിൽ വൈറൽ

മമ്മൂട്ടി നായകവേഷത്തിലെത്തിയ ഭീഷ്മ പർവത്തിലെ ‘ഗ്രൂപ്പ് ഫോട്ടോ’ ട്രെൻഡിലാണ് ഇപ്പോൾ സോഷ്യൽ മീഡിയ. ഈ സീനിന്റെ ചുവടുപിടിച്ച് നിരവധി പേരാണ് സമാന രീതിയിൽ ഫോട്ടോ എടുത്തത്. ഇപ്പോഴിതാ പി ജയരാജനും ട്രെൻഡിനൊപ്പം ചേർന്നിരിക്കുകയാണ്. ( p jayarajan chambikko trend video )
പാർട്ടി കോൺഗ്രസിനോട് അനുബന്ധിച്ച് കണ്ണൂർ കലക്ടറേറ്റ് മൈതാനിയിൽ സംഘടിപ്പിച്ച ചരിത്ര പ്രദർശന വേദിയിലാണ് പിജെയും സംഘവും ‘ചാമ്പിക്കോ’ രംഗം ചിത്രീകരിച്ചത്.
പ്രദർശനം ഒരുക്കാൻ എത്തിയ വളന്റിയർമാരായ സഖാക്കൾക്കൊപ്പമാണ് പി ജയരാജൻ വിഡിയോ എടുത്തത്.
പി ജയരാജന്റേയും സംഘത്തിന്റേയും ഈ വിഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമാണ്.
Story Highlights: p jayarajan chambikko trend video
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here