റഷ്യന്‍ വിദേശകാര്യ മന്ത്രി ഡൽഹിയിൽ; നാളെ മോദിയുമായി കൂടിക്കാഴ്ച

2 ദിവസത്തെ സന്ദർശനത്തിനായി റഷ്യന്‍ വിദേശകാര്യ മന്ത്രി ഡല്‍ഹിയിലെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും വിദേശകാര്യമന്ത്രി എസ്. ജയശങ്കറുമായും സെർജി ലാവ്‌റോവ് കൂടിക്കാഴ്ച നടത്തും. കുറഞ്ഞ നിരക്കിൽ റഷ്യയിൽ നിന്നു ക്രൂഡ് ഓയിൽ വാങ്ങുന്നതും ഉഭയകക്ഷി വ്യാപാരത്തിന് രൂപ-റൂബിൾ ഇടപാട് സംവിധാനം രൂപപ്പെടുത്തുന്നതുമാണ് മുഖ്യ ചർച്ചാ വിഷയങ്ങൾ.
യുക്രൈന്‍-റഷ്യ യുദ്ധത്തിന്റെ പശ്ചാത്തിലത്തില്‍ സെര്‍ജി ലവ്‌റോവിന്റെ സന്ദര്‍ശനത്തിന് പ്രത്യേക പ്രധാന്യമാണുള്ളത്. യുഎസും യൂറോപ്യൻ രാജ്യങ്ങളും ഉപരോധമേർപ്പെടുത്തിയിരിക്കുന്ന സാഹചര്യത്തിൽ ഇന്ത്യയുമായി ഉള്ള വ്യാപാരബന്ധം ശക്തമാക്കാനാണ് റഷ്യയുടെ നീക്കം. ഇന്ന് വൈകുന്നേരത്തോടെയാണ് സെര്‍ജി ലവ്‌റോവ് ന്യൂഡല്‍ഹിയിലെത്തിയത്.
റഷ്യയിൽ നിന്ന് എസ്–400 ട്രയംഫ് മിസൈൽ സംവിധാനം ഇന്ത്യ വാങ്ങുന്നുണ്ട്. ഇതു സംബന്ധിച്ചും ചർച്ചകളുണ്ടായേക്കും. വന്‍ വിലക്കുറവില്‍ ഇന്ത്യക്ക് അസംസ്‌കൃത എണ്ണ നല്‍കാന്‍ തയ്യാറാണെന്ന് റഷ്യ വ്യക്തമാക്കിയിരുന്നു. യുദ്ധത്തിന് മുമ്പുള്ള വിലയില്‍ നിന്ന് ബാരലിന് 35 ഡോളര്‍വരെ കിഴിവ് നല്‍കാമെന്നാണ് റഷ്യയുടെ വാഗ്ദാനം. 1.5 കോടി ബാരല്‍ ക്രൂഡ് ഓയിലെങ്കിലും വാങ്ങണമെന്നാണ് റഷ്യ ഇന്ത്യയോട് ആവശ്യപ്പെട്ടിരിക്കുന്നത്.
യുക്രൈനില്‍ റഷ്യ ആക്രമണം ആരംഭിച്ച ശേഷം സെര്‍ജി ലവ്‌റോവ് സന്ദര്‍ശിക്കുന്ന മൂന്നാമത്തെ വിദേശരാജ്യമാണ് ഇന്ത്യ. ബ്രിട്ടീഷ് വിദേശകാര്യമന്ത്രി ലിസ് ട്രസ്, ചൈനീസ് മന്ത്രി വാങ് യി എന്നിവര്‍ കഴിഞ്ഞ ആഴ്ച ഇന്ത്യയില്‍ സന്ദര്‍ശനം നടത്തിയിരുന്നു. ജർമൻ വിദേശ–സുരക്ഷാ നയ ഉപദേഷ്ടാവ് യെൻസ് പ്ലോട്നറും ഡൽഹിയിലുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് റഷ്യന്‍ വിദേശകാര്യ മന്ത്രിയുടെ സന്ദര്‍ശനം.
Story Highlights: russia foreign minister arrives in delhi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here