Advertisement

സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസ്; പതാക ജാഥയ്ക്ക് തുടക്കം

April 1, 2022
2 minutes Read
CPIM Party Congress flag

സിപിഐഎം 23ാം പാര്‍ടി കോണ്‍ഗ്രസില്‍ ഉയര്‍ത്താനുള്ള പതാക ജാഥ വയലാറില്‍ നിന്ന് തുടങ്ങി. ഇന്ന് രാവിലെ വയലാര്‍ രക്തസാക്ഷി മണ്ഡപത്തില്‍ വച്ച് പോളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി ജാഥാ ക്യാപ്റ്റന്‍ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എം.സ്വരാജിന് പതാക കൈമാറി. ( CPIM Party Congress flag )

നേരത്തെ നടന്ന സമ്മേളനം എം.എ.ബേബി ഉദ്ഘാടനംചെയ്തു. മന്ത്രി സജി ചെറിയാന്‍ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി ആര്‍.നാസര്‍ സ്വാഗതം പറഞ്ഞു. മന്ത്രി വി.എന്‍.വാസവന്‍, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ സി.ബി.ചന്ദ്രബാബു, സി.എസ്.സുജാത, എംഎല്‍എമാരായ ദലീമ ജോജോ, പി.പി.ചിത്തരഞ്ജന്‍, എച്ച്.സലാം, എ.എം.ആരിഫ് എംപി തുടങ്ങിയവര്‍ പങ്കെടുത്തു. വിവിധ ജില്ലകളില്‍ സ്വീകരണം ഏറ്റുവാങ്ങി ജാഥ അഞ്ചിന് കണ്ണൂരിലെത്തും. സി.ബി.ചന്ദ്രബാബുവാണ് ജാഥാ മാനേജര്‍.

Story Highlights: CPI (M) Party Congress; The beginning of the flag procession

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top