റോക്കി ഭായുടെ ആരാധകര്‍ക്ക് സന്തോഷവാര്‍ത്ത; കുറഞ്ഞ നിരക്കില്‍ കെജിഎഫ് ചാപ്റ്റര്‍ 1 റീറിലിസിനൊരുങ്ങുന്നു

ബോക്സ്ഓഫീസ് തകര്‍ത്തോടിയ ചിത്രമായ കെജിഎഫിന്റെ രണ്ടാം പതിപ്പ് ഉടന്‍ പുറത്തിറങ്ങാനിരിക്കെ റോക്കിയുടെ ആരാധകര്‍ക്കായി മറ്റൊരു സര്‍പ്രൈസും. കെജിഎഫ് ചാപ്റ്റര്‍ രണ്ടിന് ആവേശം കൂട്ടാനായി കെജിഎഫ് ചാപ്റ്റര്‍ 1 റീറിലീസിന് ഒരുങ്ങുകയാണ്. ഇന്ത്യയിലെ പ്രധാന നഗരങ്ങളിലെ തെരഞ്ഞെടുത്ത തിയേറ്ററുകളില്‍ കെജിഎഫ് ചാപ്റ്റര്‍ ഒന്ന് ആവേശത്തോടെ ഒരിക്കല്‍ കൂടി കാണാം. കുറഞ്ഞ നിരക്ക് മാത്രമേ പ്രദര്‍ശനത്തിന് ഈടാക്കുകയുള്ളൂവെന്ന് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. ഏപ്രില്‍ 14നാണ് കെജിഎഫ് ചാപ്റ്റര്‍ 1 റീറിലീസ് ചെയ്യുക.( kgf chapter 1 re-release date)
ജൂലൈ 16നാണ് കെജിഎഫ് ചാപ്റ്റര്‍ 2 റിലീസ് ചെയ്യുന്നത്. പൃഥ്വിരാജ് പ്രൊക്ഷന്‍സാണ് കേരളത്തില്‍ ചിത്രം വിതരണം ചെയ്യുന്നത്.
പ്രശാന്ത് നീല്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ കേന്ദ്രകഥാപാത്രമായി എത്തുന്നത് യഷാണ്. കന്നഡ ചിത്രത്തില്‍ നിര്‍മിക്കുന്ന സിനിമ ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലേക്കും മൊഴി മാറ്റം ചെയ്യും.
ചിത്രത്തില്‍ വില്ലന്‍ വേഷമായ അധീരയെ അവതരിപ്പിക്കുന്നത് ബോളിവുഡ് താരം സഞ്ജയ് ദത്താണ്. ചിത്രത്തില്‍ സ്രിനിധി ദേശായ്, ആനന്ത് നാഗ്, മാളവിക അവിനാശ്, പ്രകാശ് രാജ്, രവീണ ടാന്ഡന് എന്നിവരും വേഷമിടുന്നുണ്ട്.
Story Highlights: kgf chapter 1 re-release date
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here