ഗവര്‍ണര്‍ നിയമനത്തില്‍ ഭരണഘടനാ ഭേദഗതി; സ്വകാര്യ ബില്‍ ഇന്ന് രാജ്യസഭയില്‍

ഗവര്‍ണ്ണര്‍ നിയമനത്തില്‍ ഭരണഘടനാ ഭേദഗതി നിര്‍ദ്ദേശിക്കുന്ന സ്വകാര്യ ബില്‍ ഇന്ന് രാജ്യസഭയില്‍ അവതരിപ്പിക്കും. സി പി ഐ എം അംഗം ഡോ.വി. ശിവദാസന്‍ എംപിക്കാണ് ബില്‍ അവതരിപ്പിക്കാന്‍ അനുമതി ലഭിച്ചത്. ഗവര്‍ണറുടെ നിയമനം, കാലാവധി, മാറ്റല്‍ എന്നിവയില്‍ ഭേദഗതികള്‍ നിര്‍ദ്ദേശിക്കുന്നതാണ് ബില്ല്.
അതാത് സംസ്ഥാനങ്ങളിലെ എം എല്‍ എമാരും തദ്ദേശസ്ഥാപന ജനപ്രതിനിധികളും ചേര്‍ന്ന് ഗവര്‍ണ്ണറെ തിരഞ്ഞെടുക്കണമെന്നാണ് പ്രധാന ഭേദഗതി നിര്‍ദ്ദേശം. ഭരണഘടനയുടെ 153, 155, 156 അനുഛേദങ്ങള്‍ ഭേദഗതി ചെയ്യണമെന്നാണ് സ്വകാര്യബില്ലിലെ ആവശ്യം.
അതേസമയം അന്റാര്‍ട്ടിക്കയില്‍ ഇന്ത്യ നടത്തുന്ന ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്ക് ചട്ടക്കൂട് തയ്യാറാക്കുന്നതിനുള്ള ബില്‍ ഇന്ന് ലോക്‌സഭയില്‍ അവതരിപ്പിക്കും. കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രി ജിതേന്ദ്ര സിംഗ് ആണ് പാര്‍ലമെന്റില്‍ ബില്‍ അവതരിപ്പിക്കുക.
Read Also : ഗവര്‍ണര്‍ നിയമനത്തില്‍ ഭരണഘടനാ ഭേദഗതി നിര്‍ദേശിച്ച് സ്വകാര്യബില്‍; നിര്‍ണായക നീക്കവുമായി സിപിഐഎം
2007ലെ പൂഞ്ചി കമ്മിഷന്‍ റിപ്പോര്‍ട്ട് അനുസരിച്ച് നിയമിക്കപ്പെടുന്ന ഗവര്‍ണര്‍ ആ സ്ഥാനത്ത് തുടരുന്നത് തന്നെ രാഷ്ട്രപതിയുടെ ഇഷ്ടമനുസരിച്ച് മാത്രമാണ്. അതേസമയം ഗവര്‍ണറുടെ നിയമനം സര്‍ക്കാരുമായി ആലോചിച്ചേ തീരുമാനിക്കാവൂ എന്നും ഇതിനായി ഭരണഘടനാ ഭേദഗതി കൊണ്ടുവരണമെന്നുമാണ് സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം.
കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും സംസ്ഥാന സര്‍ക്കാരും തമ്മിലുണ്ടായ അസ്വാരസ്യങ്ങള്‍ക്കിടെ ഗവര്‍ണറുടെ അധികാര പരിധിയില്‍ സര്‍ക്കാര്‍ കൈകടക്കാന്‍ ശ്രമിക്കുകയാണെന്ന്‌വിമര്‍ശനങ്ങളുണ്ടായിരുന്നു. ഗവര്‍ണറുടെ നിയമനത്തെ എതിര്‍ത്ത് സിപിഐഎമ്മും രംഗത്തെത്തിയിരുന്നു.
Story Highlights: Private Bill for Constitutional amendment appointment of a governor
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here