ഓർമയ്ക്കായി; പിതാവ് അയച്ച പോസ്റ്റ്കാർഡുകൾ ഫ്രെയിം ചെയ്ത് സൂക്ഷിച്ച് മകൾ…

നമുക്ക് ഏറെ പ്രിയപെട്ടവരാണ് അച്ഛൻ, അമ്മ, സഹോദരങ്ങൾ, സുഹൃത്തുക്കൾ. ഇവരുടെയെല്ലാം ഓർമകളും സമ്മാനങ്ങളും ഏറെ പ്രിയത്തോടെ നമ്മൾ സൂക്ഷിച്ചുവെയ്ക്കാറുണ്ട്. നമ്മളൊക്കെ ഏറെ പറഞ്ഞുകേട്ടിട്ടുള്ള കാര്യമാണ് അച്ഛനും മകളും തമ്മിലുള്ള ബന്ധത്തെ കുറിച്ച്. ഏറെ അമൂല്യമായതും വിലമതിക്കാനാകാത്തതുമാണത്. അതിന് എത്രയോ ഉദാഹരണങ്ങൾ നമ്മൾ കണ്ടിട്ടുമുണ്ട്. ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത് അച്ഛന് എത്രത്തോളം പ്രിയപെട്ടതാകുന്നു എന്ന മകളുടെ വെളിപ്പെടുത്തലാണ്. തന്റെ പിതാവ് കുഞ്ഞുനാളിൽ തനിക്ക് അയച്ച ഓരോ കത്തും മനോഹരമായി ഫ്രെയിം ചെയ്ത് സംരക്ഷിച്ച മകളുടെ കഥയാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ ഹൃദയങ്ങൾ കീഴടക്കുന്നത്.
ലോറൻ റോസ മില്ലർ എന്ന പെൺകുട്ടിയാണ് ഇൻസ്റ്റാഗ്രാമിൽ ഈ വീഡിയോ പങ്കിട്ടത്. കുഞ്ഞായിരുന്നപ്പോൾ പിതാവ് തനിക്ക് അയച്ച കത്തുകളാണ് ഇവ. അച്ഛൻ ഒരു ബിസിനസുകാരനായിരുന്നു. സ്വന്തമായി ഒരു കൺസൾട്ടിംഗ് സ്ഥാപനം നടത്തുകയായിരുന്നു അദ്ദേഹം. അതുകൊണ്ട് തന്നെ ബിസിനസിന്റെ ഭാഗമായി അദ്ദേഹത്തിനു ധാരാളം യാത്രകൾ ചെയ്യേണ്ടി വന്നു. എങ്കിലും തന്റെ യാത്രകളിലെല്ലാം മകളെ ലോറയ്‌ക്കായി അദ്ദേഹം കത്തുകൾ എഴുതുമായിരുന്നു. ഒരിക്കലും പോസ്റ്റ് കാർഡുകളിലൂടെ കത്തുകൾ എഴുതാൻ അച്ഛൻ മറന്നിട്ടില്ല. അച്ഛൻ തനിയ്ക്കായി അയച്ച കത്തുകളാണ് മകൾ ഫ്രെയിം ചെയ്ത് മനോഹരമാക്കിയിരിക്കുന്നത്.
Read Also : ഇതൊരു അപൂർവ യാത്രയപ്പ്; ജയില്‍ മേധാവിയോട് വിങ്ങലോടെ വിടപറഞ്ഞ് തടവുകാർ…
സോഷ്യൽ മീഡിയ ഏറെ സ്നേഹത്തോടെയാണ് ഈ വീഡിയോ സ്വീകരിച്ചത്. ഇതിനോടകം തന്നെ നിരവധി കമന്റുകളും ലൈക്കുകളും വീഡിയോയ്ക്ക് ലാഭിച്ചിട്ടുണ്ട്. “അച്ഛന്മാരുടെ സ്നേഹം സമാനതകളില്ലാത്തതാണ് എന്ന അടികുറിപ്പോടെയാണ് ലോറ ഈ വീഡിയോ പങ്കിട്ടിരിക്കുന്നത്. പ്രിയപ്പെട്ടവരുടെ ഓരോ ഓർമകളും മനോഹരമാണ് എന്ന് ഓർമിപ്പിക്കുകയാണ് ഈ സംഭവം.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here