ക്ഷേത്രോത്സവത്തിന് കൊണ്ടുവന്ന ആന പപ്പാനെ തട്ടിതെറുപ്പിച്ചു

കയ്പമംഗലം ചളിങ്ങാട് ക്ഷേത്രോത്സവത്തിന് കൊണ്ടുവന്ന ആന പ്രഭാതശീവേലിക്കിടെ പപ്പാനെ തട്ടിതെറുപ്പിച്ചു. ചളിങ്ങാട് ശ്രീ മഹാവിഷ്ണു സുബ്രഹ്മണ്യ ക്ഷേത്രത്തിലെ പ്രഭാത ശീവേലിക്കിടെയാണ് സംഭവമുണ്ടായത്. ഊട്ടോളി ചന്തു എന്ന ആനയാണ് കുറുമ്പു കാട്ടിയത്.
പ്രഭാതശീവേലിക്ക് ശേഷം പറ നിറച്ച് കൊണ്ടിരിക്കെ ആന പാപ്പാനെ തട്ടി തെറുപ്പിക്കുകയായിരുന്നു. ഉടൻ തന്നെ ആനയെ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഫലിച്ചില്ല. പിന്നീട് വടമെറിഞ്ഞ് പപ്പാൻമാർ തന്നെ തളയ്ക്കുകയായിരുന്നു. രണ്ടാം പാപ്പാൻ പ്രസാദിനെയാണ് ആന തട്ടി തെറുപ്പിച്ചത്.
Read Also : ചിന്നക്കനാലിൽ വീണ്ടും കാട്ടാന ആക്രമണം; വൃദ്ധൻ കൊല്ലപ്പെട്ടു
അല്പം അകലേക്ക് തെറിച്ച് വീണ പ്രസാദിൻ്റെ അടുത്തേക്ക് ആന പാഞ്ഞടുത്തെങ്കിലും തലനാരിഴക്കാണ് രക്ഷപ്പെട്ടത്. സംഭവ സമയം ശാന്തിക്കാരൻ കണ്ണൻ തിടമ്പുമായി ആന പുറത്തുണ്ടായിരുന്നു. ഇടഞ്ഞ ആനയെ മാറ്റി മറ്റൊരു ആനയെ കൊണ്ടു വന്നാണ് പിന്നീടുള്ള ചടങ്ങുകൾ നടത്തിയത്.
Story Highlights: Elephant Attack Temple
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here